Your Image Name

എം എസ് എഫ് ക്യാമ്പസ്സ് മീറ്റ്(വിഷൻ ന്യൂസ്‌ 10/07/2019)



കിഴക്കോത്ത് പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ ക്യാമ്പസുകളിൽ എം എസ് എഫിന്റ പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിന്റെ  ഭാഗമായി ക്യാമ്പസ് മീറ്റ് സംഘടിപ്പിച്ചു. കൊടുവള്ളി സി എച് മുഹമ്മദ് കോയ സ്മാരക ഗവൺമെന്റ് കോളേജിലെയും എളേറ്റിൽ ഗോൾഡൻ ഹിൽസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെയും വിദ്യാർത്ഥികൾ പങ്കെടുത്തു.
കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് ട്രഷററും ദുബായ് കെഎംസിസി പ്രസിഡന്റുമായ ഇബ്രാഹിം എളേറ്റിൽ മീറ്റ് ഉദ്‌ഘാടനം ചെയ്തു. എം എസ് എഫ്  പഞ്ചായത്ത് പ്രസിഡണ്ട് മിസ്ബാഹ് കൈവേലിക്കടവ് അധ്യക്ഷനായി. ചടങ്ങിൽ എം എസ് എഫ് ജില്ലാ സെക്രെട്ടറി ഷമീർ പാഴൂർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ട്രഷറർ ഷമീർ പറക്കുന്ന്, ഷാഫി ഒഴലക്കുന്ന്, ജസീൽ ,ഫൈസൽ പറക്കുന്ന് പ്രസംഗിച്ചു..
ജനറൽ സെക്രെട്ടറി റിയാസ് വഴിക്കടവ് സ്വാഗതവും അൻസാർ പറക്കുന്ന്  നന്ദിയും പറഞ്ഞു.
Powered by Blogger.
]]>