09 July 2019

ബാങ്ക് മാനേജര്‍' വിളിച്ചു അധ്യാപികയുടെ ഒന്‍പതു ലക്ഷം നഷ്ടപ്പെട്ടു(വിഷൻ ന്യൂസ്‌ (09/07/2019)
(VISION NEWS 09 July 2019)





കണ്ണൂര്‍: ബാങ്കില്‍നിന്ന് 'മാനേജര്‍' വിളിച്ച്‌ അക്കൗണ്ട് നമ്ബറും യൂസര്‍നെയിമും പാസ്‌വേഡും ആവശ്യപ്പെട്ടപ്പോള്‍ എല്ലാം ഒരുമടിയുംകൂടാതെ നല്‍കിയ സ്ത്രീക്ക് നഷ്ടപ്പെട്ടത് ഒന്‍പതുലക്ഷം.

പള്ളിക്കുന്ന് സ്വദേശിയായ അധ്യാപികയുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.

ജൂണ്‍ 26-ന് പരാതിക്കാരിയുടെ മൊബൈലിലേക്ക് എസ്.ബി.ഐ.യുടെ മാനേജരാണെന്നു പരിചയപ്പെടുത്തി കോള്‍ വന്നു. പ്ലാറ്റിനം കാര്‍ഡ് അനുവദിച്ചിട്ടുണ്ടെന്നും യൂസര്‍നെയിമും എ.ടി.എം. കാര്‍ഡ്‌ നമ്ബറും പാസ്‌വേഡും വേണമെന്ന് പറഞ്ഞപ്പോള്‍, യുവതി സംശയമൊന്നും കൂടാതെ നല്‍കുകയായിരുന്നു. പിന്നീടാണ്, തൊട്ടടുത്ത ദിവസങ്ങളിലായി അക്കൗണ്ടില്‍നിന്ന് ഒന്‍പതു ലക്ഷം രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്.


ഉടന്‍ എസ്.പി.ക്ക് പരാതി നല്‍കുകയായിരുന്നു.

Post a comment

Whatsapp Button works on Mobile Device only