09 July 2019

ഓമശ്ശേരി കോടഞ്ചേരി റൂട്ടിൽ റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു (വിഷൻ ന്യൂസ് (09/07/2019)
(VISION NEWS 09 July 2019)



വേനപ്പാറ: ഓമശ്ശേരി കോടഞ്ചേരി റൂട്ടില്‍ അമ്പലത്തിങ്കല്‍ (വേനപ്പാറ) പ്രദേശത്തെ റോഡിലെ വെള്ളക്കെട്ട് കാരണം വാഹന യാത്രക്കാര്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും ഇത് വഴി പോകാന്‍ പറ്റാത്ത അവസ്ഥയാണ്. ചെറിയ മഴ പെയ്താല്‍ റോഡ് വെള്ളകെട്ട് ആവുകയും യാത്ര തടസ്സപ്പെടുകയും ചെയ്യുന്നതും സ്ഥിരം കാഴ്ചയാണ്.





ദിവസേന ആയിരക്കണക്കിന് യാത്രക്കാര്‍ യാത്ര ചെയ്യുന്ന ഈ വഴി വിദ്യാര്‍ത്ഥികൾക്കാണ് കൂടുതല്‍ ദുരിതം. രണ്ട് വര്‍ഷം മുമ്പ് റോഡ് വീതികൂട്ടിയതിനു ശേഷമാണ് ഇത്തരത്തിലുള്ള പ്രശ്നം ഇവിടെ തുടക്കമിട്ടത്. വെള്ളം ഒഴുക്കിവിടാനുള്ള ഓവുചാല്‍ ക്രമീകരണങ്ങള്‍ ഇല്ലാത്തതും അപകടം വിളിച്ചുവരുത്താന്‍ കാരണമാകുന്നു.ബന്ധപ്പെട്ട അധികാരികൾ ഈ വെള്ളക്കെട്ടിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിൽ സമീപവാസികൾ 

Post a comment

Whatsapp Button works on Mobile Device only