10 July 2019

ഡി.കെ ശിവകുമാർ മുംബൈയിലും ഗുലാം നബി ആസാദ് ബെംഗളൂരുവിലും കസ്റ്റഡിയിൽ(വിഷൻ ന്യൂസ്‌ 10/07/2019)
(VISION NEWS 10 July 2019)



കർണാടകയിലെ വിമത എംഎൽഎമാരെ കാണാനായി മുംബൈയിലെ ഹോട്ടലിലെത്തിയ കോൺഗ്രസ്സ് നേതാവ് ഡികെ ശിവകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിനു മുന്നിൽ നിരോധനാജ്ഞ ലംഘിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽ രാജ്ഭവന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് ഗുലാം നബി ആസാദിനെയും കസ്റ്റഡിയിലെടുത്തു.

തിരികെ പോവണമെന്ന് ശിവകുമാറിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിനാണ് നടപടി. അതേസമയം ശിവകുമാർ ഭീഷണിപ്പെടുത്തുന്നതായി എംഎൽഎമാർ പരാതിയും നൽകിയിരുന്നു.

രാജിയിൽ നിന്ന് പിന്തിരിപ്പിക്കാനായാണ് എംഎൽഎമാരെ കാണണമെന്ന ആവശ്യം ഉന്നയിച്ച് ഡികെ ശിവകുമാറും സംഘവും മുംബൈയിൽ ഹോട്ടലിന് പുറത്ത് കാത്തിരിപ്പ് തുടങ്ങിയത്. തുടർന്ന് ഡി.കെ ശിവകുമാറിനെതിരെ ഹോട്ടലിന് മുന്നിൽ ബിജെപി പ്രവർത്തകർ സംഘടിച്ചു. ഇതിന് പിന്നാലെ മുംബൈയിലെ കോൺഗ്രസ് പ്രവർത്തകർ ശിവകുമാറിന് പിന്തുണയുമായി രംഗത്ത് വന്നു. തുടർന്നാണ് എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിനും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.

Post a comment

Whatsapp Button works on Mobile Device only