10 July 2019

സഹചാരി സെന്ററിനുള്ള ഫണ്ട് ഹൈദറലി തങ്ങൾ ഉൽഘാടനം ചെയ്തു.(വിഷൻ ന്യൂസ്‌ 10/07/2019)
(VISION NEWS 10 July 2019)



ഓമശ്ശേരി: ഓമശ്ശേരിയിൽ സ്ഥാപിതമാകുന്ന എസ്.കെ.എസ്.എസ്.എഫ്.ഓമശ്ശേരി മേഖലാ സഹചാരി സെന്ററിന് ആദ്യ ഫണ്ട് കൂടത്തായി ഇസ്ലാമിക് ദഅവാ സെൻററിന്റെതായി പ്രസിഡന്റ് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ സെന്റർ ഭാരവാഹികൾക്ക് നൽകി ഉൽഘാടനം നിർവ്വഹിച്ചു.സെൻററിന് വേണ്ടി യൂണിറ്റുകളിൽ നിന്ന് സമാഹരിക്കുന്നതിന്റെ ഭാഗമായാണിത്. എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.നാസർ ഫൈസി കൂടത്തായി, സെന്റർ ചെയർമാൻ യു.കെ.ഇബ്രാഹിം ഓമശ്ശേരി, വർക്കിംഗ് ചെയർമാൻ പി.സി.യൂസുഫ് ഫൈസി, ജനറൽ കൺവീനർ പി.പി. കുഞ്ഞാലൻകുട്ടി ഫൈസി, വർക്കിംഗ് കൺവീനർ നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, ട്രഷറർ പി.ടി.മുഹമ്മദ് കാതിയോട്, കെ.എൻ.എസ്.മൗലവി, കൂടത്തായി ഐ.ഡി.സി. ഭാരവാഹികളായ പി.ടി.ആലിക്കുട്ടി ഹാജി, സി.കെ.മുഹമ്മദ് ബഷീർ മാസ്റ്റർ, എ.പി. പക്കർ, വി.കെ.ഇമ്പിച്ചി മോയി, മുനീർ കൂടത്തായി, കെ.കെ.ഗഫൂർ, എ.കെ.മനാഫ്, ഇസ്മായിൽ മണി മുണ്ട, എ.കെ.അബു, എ.കെ.അബ്ദുള്ളക്കുട്ടി, സെന്റർ ഭാരവാഹികളായ നിസാം ഓമശ്ശേരി, സഫീർ ജാറംകണ്ടി, ഒ.എം.ഗഫൂർ മുണ്ടുപാറ, അഷ്റഫ് ജാറം കണ്ടി, സഈദ്.പി.എ.ഓമശ്ശേരിസംബന്ധിച്ചു.

       

Post a comment

Whatsapp Button works on Mobile Device only