10 July 2019

ഓമശ്ശേരി വൈദ്യുതി മുടക്കം പതിവായി, പൊറുതിമുട്ടി വ്യാപാരികളും വ്യവസായികളും(വിഷൻ ന്യൂസ്‌ 10/07/2019)
(VISION NEWS 10 July 2019)




ഓമശ്ശേരി : ഓമശ്ശേരി  മേഖലയിൽ പ്രഖ്യാപിതവും, അപ്രഖ്യാപിതവുമായി വൈദ്യുതി മുടക്കം പതിവായിരിക്കുകയാണ്. രണ്ടു മാസക്കാലമായി ദിവസവും പത്തും ഇരുപതും തവണയാണ്  കരണ്ട് വന്നും പോയും ഇരിക്കുന്നത്, ഇതുമൂലം വ്യാപാര വ്യവസായ മേഖലക്ക് ദിവസേനയുണ്ടാവുന്ന നഷ്ടം ലക്ഷങ്ങളാണ്.
 പെട്ടന്ന്   തീർക്കാൻ കഴിയുന്ന ചെറിയ വൈദ്യുതി സംബന്ധമായ അറ്റകുറ്റപ്പണികൾ മണിക്കൂറുകളോളം ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നീണ്ടു പോകുന്നതായും  വ്യാപാരികൾ പരാതിപ്പെടുന്നു.
ഇതിനു പുറമെ പണമടച്ച് പ്രത്യേക പെർമിറ്റെടുത്ത് വീടുപണിക്കായും മറ്റും വൈദ്യുതി ഉപയോഗിന്നവരും വലഞ്ഞിരിക്കുകയാണ്.പലയിടത്തും ജോലിക്കാർ ജോലിക്കെത്തി പണി ആരംഭിച്ചതിനു ശേഷമാണ് വൈദ്യുതി മുടങ്ങുന്നത്. ഓമശ്ശേരിയിൽ  നിരന്തരമായി ഉണ്ടാവുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു.

Post a comment

Whatsapp Button works on Mobile Device only