11 July 2019

ഹജ്ജ് യാത്ര അയപ്പും അവാർഡ് ദാനവും നടത്തി(വിഷൻ ന്യൂസ്‌ 11/07/2019)
(VISION NEWS 11 July 2019)




ഓമശ്ശേരി: കാക്കാട്ട് കുടുംബ സമിതിയുടെ കീഴിൽ ഈ വർഷം ഹജ്ജിന് പുറപ്പെടുന്നവർക്കുള്ള യാത്ര അയപ്പും കഴിഞ്ഞ അദ്ധ്യായന വർഷത്തിൽ MBBS, +2, SSLC, മദ്രസ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും നടത്തി. ആറ് വർഷമായി മാസാന്തം ചേരാറുള്ള   കുടുംബ സംഗമത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.





 കുടുംബ കാരണവർ കുഞ്ഞിരായിൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ അബ്ദുല്ല ഗുരുക്കൾ, മുബാറക് , ഷൈജൽ, മുദ്ധ സിർ, കെ.ടി. മുഹമ്മദ് മാസ്റ്റർ സംസാരിച്ചു. അഷ്റഫ് കക്കാട് സ്വാഗതവും ഷരീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only