12 July 2019

മഞ്ഞപ്പിത്തം നമ്മുടെ നാട്ടിലും(വിഷൻ ന്യൂസ്‌ 12/07/2019)
(VISION NEWS 12 July 2019)




നരിക്കുനി :മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്
 മഞ്ഞപ്പിത്തം

ഈ രോഗം A,B, C, D, E, G എന്നീ ആറു തരത്തിലുണ്ട്.ഇതിൽ ഹെപ്പറ്റൈറ്റിസ് എ ,ഇ എന്നിവ പകരുന്നത് മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്. ഹെപ്പറ്റൈറ്റിസ് ബി, സി, ഡി, ജി എന്നിവ പകരുന്നത് രക്തത്തിലൂടെയും രക്തോൽപ്പന്നങ്ങളിലൂടെയുമാണ്. കേരളത്തിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഹെപ്പറ്റൈറ്റിസ് കൂടുതലും എ വിഭാഗത്തിൽപ്പെട്ടതാണ്.



🚑എന്താണ് രോഗലക്ഷണങ്ങൾ?
🚑 വൈറസുകളുടെ പ്രത്യേകത എന്താണ്?
🚑 രോഗനിർണയം എങ്ങിനെ?
🚑 എന്താണ് പ്രതിരോധ മാർഗങ്ങൾ?

അറിയണം നമ്മൾ, ഓരോ കാര്യവും....
പ്രാഥമികാരോഗ്യകേന്ദ്രം , മങ്ങാടും പി ടി.എം യു പി സ്കൂൾ ,പള്ളിയോത്ത് ആരോഗ്യ ക്ലബും സംയുക്തമായി നടത്തുന്ന ബോധവൽകരണ ക്ലാസ് ( 2019 ജൂലൈ 12 വെള്ളിയാഴ്ച) 2.30 ന് സ്കൂൾ ഹാളിൽ വെച്ച് നടക്കുകയാണ്.
ഓർക്കുക രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അത് വരാതെ നോക്കലാണ്* 
നിങ്ങളെത്തുമെന്ന പ്രതീക്ഷയോടെ.

ടീം പി.ടി.എം യു.പി.എസ്

Post a comment

Whatsapp Button works on Mobile Device only