12 July 2019

പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി(വിഷൻ ന്യൂസ്‌ 12/07/2019)
(VISION NEWS 12 July 2019)


 ഓമശ്ശേരി: താഴെ ഓമശ്ശേരി കുറുമ്പകര കണ്ടിയിൽ സോമന്റെ  ഒന്നര വയസ്സ് പ്രായമുള്ള പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. ഇന്നലെ രാവിലെ മോട്ടോർ  ഓൺ ചെയ്യാൻ പോകുമ്പോഴാണ് തൊഴുത്തിൽ വീണുകിടക്കുന്ന പശുവിനെ കണ്ടത്.  മുന്നിൽ കാലുകൾ കൂട്ടി കെട്ടി വരിഞ്ഞു മുറുക്കിയ നിലയിലായിരുന്നു,  പശുവിന്റെ  ദേഹത്ത തന്നെ  ഉണ്ടായിരുന്ന കയർ കൊണ്ടാണ് കെട്ടിയിരുന്നത്.

 തൊട്ടടുത്തുനിന്ന് വെളിച്ചെണ്ണ കുപ്പിയും,  ഗർഭനിരോധന ഉറകളും, തൊട്ടടുത്ത കിണറിൽ വെള്ളം കോരാൻ ഉപയോഗിക്കുന്ന കയറും ബക്കറ്റും ഉണക്കാനിട്ട തുണികളും കിട്ടി. അവശനിലയിലായ പശുവിന്റെ  ദേഹത്ത് പരിക്കുകളുണ്ട്. ഒരു വർഷം മുൻപ് ആടിനെയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ഇരുന്നതായി നാട്ടുകാർ പറഞ്ഞു. അതേസമയം സോമൻ റെ വീടിന്റെ അടുത്തുള്ള അസീസിന്റെ  വീട്ടിൽ നിന്ന് മൂന്നര പവൻ വരുന്ന സ്വർണം മോഷണം പോയി. ഇന്നലെ പുലർച്ചെ നാലിനാണ് സംഭവം ഹസീസിന്റെ മകന്റെ ഭാര്യയുടെ പാദസരം ആണ് മോഷണം പോയത്. രണ്ടു സംഭവങ്ങളിലും കൊടുവള്ളി പോലീസ് കേസെടുത്തു.

Post a comment

Whatsapp Button works on Mobile Device only