12 July 2019

മുക്കത്ത് ചത്ത നിലയില്‍ കണ്ടെത്തിയ തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു: കടിയേ റ്റവർ ഭീതിയിൽ(വിഷൻ ന്യൂസ്‌ 12/07/2019)
(VISION NEWS 12 July 2019)


   
മുക്കം: കഴിഞ്ഞ ശനിയാഴ്ച മുക്കം കെ ഡി സി ബാങ്കിന് സമീപം ചത്ത നിലയില്‍ കണ്ടെ
ത്തിയ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയെ പൂക്കാട് വെറ്റിനറി ആശുപത്രിയിലെ ത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ജൂണ്‍ 30 ന് 
ഈ നായ 17 പേരെ കടിച്ച് പരിക്കേല്‍പ്പിച്ചിരു ന്നു. അന്ന് കടിയേറ്റവര്‍ക്ക് രണ്ടു തവണ കുത്തി വെപ്പ് നടത്തിയിരുന്നെന്നും ഇവര്‍ ഒരു തവണ കൂടി കുത്തിവയ്‌പ്പെടുക്കണമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. അതിനിടെ ഇന്നും തെരു വ് നായയുടെ അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മുത്തേരിയില്‍ രണ്ട് പേര്‍ക്ക് നായ യുടെ കടിയേറ്റു. രാവിലെ ഒമ്പത് മണിയോടെ സ്‌കൂളില്‍ പോവുകയായിരുന്ന അഭയ് എന്ന വിദ്യാര്‍ത്ഥിക്കും സരോജിനി എന്ന സ്ത്രീക്കുമാ ണ് കടിയേറ്റത്. ഇവരെ മുക്കം ഹെല്‍ത്ത് സെന്റ റില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയതി നു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബാക്കി കടിയേ
റ്റവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ നേടിയതായാണ് വിവരം.അതേ സമ യം വ്യാഴാഴ്ച തെരുവ് നായയുടെ കടിയേറ്റ 4 പേര്‍ വലിയ ഭീതിയിലാണിപ്പോള്‍.കാരശ്ശേരി ബാ ങ്കിന് മുന്‍വശം, മുക്കം കടവ് പാലത്തിന് സമീപം, കാര മൂല എന്നിവിടങ്ങളില്‍ വെച്ചാണ് 4 പേര്‍ക്ക് കടിയേറ്റത്. ഈ സാഹചര്യത്തില്‍ മുക്കം നഗര സഭാ പരിധിയിലെ വിവിധയിടങ്ങളില്‍ പൊതുജ നങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന തെരുവ് നായ് ശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്റെ മുക്കം ചാരിറ്റബിള്‍ സൊ സൈറ്റി മുക്കം നഗരസഭാ സെക്രട്ടറിക്ക് നിവേദ നം നല്‍കി.

Post a comment

Whatsapp Button works on Mobile Device only