13 July 2019

ഗാഥ കോളേജ് ടാലന്റ് പരിശോധനാ പരീക്ഷാ വിജയികളെ അനുമോദിച്ചു.(വിഷൻ ന്യൂസ്‌ 13/07/2019)
(VISION NEWS 13 July 2019)



എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കു വേണ്ടി പൂനൂർ ഗാഥ കോളേജ് നടത്തിയ ടാലന്റ് പരിശോധനാ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണവും പങ്കെടുത്ത മുഴുവൻ  വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാന വിതരണവും  നടത്തി.

പൂനൂർ: 24 സ്കൂകൂളുകളിൽ നിന്നായി 220 കുട്ടികളാണ് പരീക്ഷയിൽ പങ്കെടുത്തത്.

യു.എസ്.എസ് വിഭാഗത്തിൽ ദിയ ഷെറിൻ (ആരാമ്പ്രം ജി.എം.യു.പി) ഒന്നാം സ്ഥാനവും ഇഷാൻ അഹമ്മദ് (നടുവണ്ണൂർ ജി.എച്ച്.എസ്.എസ് ) രണ്ടാം സ്ഥാനവും  ആദിദേവ്  (സെന്റ്മേരീസ് യു.പി.കൂടത്തായ് ) മൂന്നാം സ്ഥാനവും നേടി.

എൽ.എസ്.എസ് വിഭാഗത്തിൽ അഹമ്മദ് ഹാദി മുജീബ് ( കാന്തപുരം എ.എം.എൽ.പി.) ഒന്നാം സ്ഥാനവും ലിന്റ ഫാത്തിമ (എ.യു.പി.എസ് മങ്ങാട്) രണ്ടാം സ്ഥാനവും ഹന്നത്ത് (എ.യു.പി.എസ്.മങ്ങാട് ) മൂന്നാം സ്ഥാനവും നേടി.

അവാർഡ്ദാനചടങ്ങ് എളേറ്റിൽ എം.ജെ.ഹയർ സെക്കന്ററി സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ എ.കെ.മൊയ്തീൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.

പ്രിൻസിപ്പാൾ കെ. നിസാർ അധ്യക്ഷത വഹിച്ചു.

വി.പി.അബ്ദുൾ ജബ്ബാർ, ഗിരീഷ് തേവള്ളി, പി.പി.അബ്ദുൾ സലാം എന്നിവർ അവാർഡുകൾ വീതരണം ചെയ്തു.

ദിനേശ് പുതുശ്ശേരി,അബ്ദുൾ ബാരി, കെ.സി.രമേശ് പ്രസംഗിച്ചു.

സുഭാഷ് പി.എം. സ്വാഗതവും ശാരിഖ് നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only