29 July 2019

അടിപിടിക്കേസില്‍ മുങ്ങിയ പ്രതി 24 വര്‍ഷത്തിനുശേഷം പിടിയിൽ (വിഷൻ ന്യൂസ്‌ 29/07/2019)
(VISION NEWS 29 July 2019)

‍ 

 താമരശ്ശേരി: അടിപിടിക്കേസില്‍ ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന പ്രതി 24 വര്‍ഷത്തിനുശേഷം പോലീസിന്റെ പിടിയിലായി. താമരശ്ശേരി തെല്ലത്തിന്‍കര പാട്ടത്തില്‍ ഹരി എന്ന ഹരിപ്രസാദി(49)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. 1995ല്‍ താമരശ്ശേരി സ്വദേശിയായ അസൈനാര്‍ എന്നയാളുമായി നടന്ന അടിപിടിക്കേസില്‍ ഉള്‍പ്പെട്ട പ്രതികളിലൊരാളാണ് ഹരിപ്രസാദ്. ഒളിവില്‍ പോയ ഹരിപ്രസാദിനെ താമരശ്ശേരി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. താമരശ്ശേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നന്മണ്ട സൂപ്പിമുക്കിനടുത്തുനിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. എസ് ഐ സാബു, എ എസ് ഐമാരായ വി കെ സുരേഷ്, രാധാകൃഷ്ണന്‍, എസ് സി പി ഒ. ശ്രീജിത്ത്, വനിതാ പോലീസ് ഷീബ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.


Post a comment

Whatsapp Button works on Mobile Device only