25 July 2019

എം ജെ എച്ച് എസ് എസിൽ വായന മരം തളിരിട്ടപ്പോൾ(വിഷൻ ന്യൂസ്‌ 25/07/2019)
(VISION NEWS 25 July 2019)

 


വായന ശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ 9K യിലെ വിദ്യാർത്ഥികളും ക്ലാസ്സ് ടീച്ചറുമാണ്  വായന മരം എന്ന സംരംഭം ക്ലാസ്സ് റൂമിൽ നടപ്പിലാക്കിയത്. ക്ലാസ്സ് ടീച്ചറും ഫിസിക്സ് അധ്യാപികയുമായ ജസീല ടീച്ചറുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ പ്രണവ് നിർമൽ എന്ന കുട്ടിയാണ് മരം വരച്ച് തയ്യാറാക്കിയത്. വായിച്ച പുസ്തകത്തിന്റെ പേര്, രചയിതാവിന്റെ പേര്, വായിച്ച കുട്ടിയുടെ പേര് എന്നിവ ഉൾപ്പെടുത്തിയ ഇലകൾ മരത്തിൽ ചേർത്തുവെക്കുന്നതാണ് പദ്ധതി. ക്ലാസ് പിടിഎ മീറ്റിംഗിൽ രക്ഷിതാക്കളുടെ പ്രതിനിധിയും മരം വരച്ച പ്രണവിന്റെ അമ്മയുമായ സീമയാണ് ആദ്യ ഇല ചേർത്തത്.  പരിപാടിയിൽ ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ ടീച്ചർ, ഡെപ്യുട്ടി എച് എം ഒ പി അബ്ദുറഹ്മാൻ മാസ്റ്റർ, ഷാനവാസ് പൂനൂർ  എന്നിവർ സന്നിഹിതരായിരുന്നു.

Post a comment

Whatsapp Button works on Mobile Device only