26 July 2019

സർഗ്ഗ സന്ധ്യ ഇന്ന്(വിഷൻ ന്യൂസ്‌ 26/07/2019)
(VISION NEWS 26 July 2019)


കൊടുവള്ളി: എസ് എസ് എഫ് കൊടുവള്ളി ഡിവിഷൻ കമ്മിറ്റിക്കു കീഴിലായി ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന സാഹിത്യോത്സവിന്റെ മുന്നോടിയായി എസ് വൈ എസ് സംഘടിപ്പിക്കുന്ന സർഗ്ഗ സന്ധ്യ മത്സര പരിപാടി ഇന്ന് വെസ്റ്റ് വെണ്ണക്കോട് മദാറിൽ വെച്ച് നടക്കും. വ്യത്യസ്ത ഇനങ്ങളിൽ സ്റ്റേജ് സ്റ്റേജിതര  മത്സരങ്ങൾ നടക്കും. എസ് വൈ എസ് കൊടുവള്ളി സോണ് പരിധിയിലെ 4 സർക്കിളുകളിൽ നിന്നായി 50 ൽ പരം മത്സരാർത്ഥികൾ പങ്കെടുക്കും. 
തുടർന്ന് ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ എസ് എസ് എഫ് കൊടുവള്ളി ഡിവിഷൻ സാഹിത്യോത്സവ് ആരംഭം കുറിക്കും. സമാപന ദിവസമായ ഞായറാഴ്ച കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ പരിപാടി ഉദ്ഘാടനം ചെയ്യും.എസ് എസ് എഫ് ദേശീയ സെക്രട്ടറി മജീദ് അരിയല്ലൂർ അനുമോദന പ്രസംഗം നടത്തും. ജില്ലാ സെക്രട്ടറി ജാബിർ നരോത്ത്, സലീം അണ്ടോണ, എ കെ സി മുഹമ്മദ് ഫൈസി, നാസർ സഖാഫി കരീറ്റിപറമ്പ്, ഹുസ്സൈൻ നീബാരി, ഡോ.  അബൂബക്കർ നിസാമി, ഷറഫുദ്ദീൻ മാസ്റ്റർ, തുടങ്ങിയ സംഘടന നേതാക്കൾ, സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും.

Post a comment

Whatsapp Button works on Mobile Device only