26 July 2019

ഫയർ ആൻഡ് റെസ്‌ക്യു ഡിപ്പാർട്മെന്റ് നടത്തുന്ന കേരളഗവണ്മെന്റ് അംഗീകാരമുള്ള കമ്മ്യൂണിറ്റി റെസ്ക്യു വളണ്ടിർ ആവാനുള്ള പരിശീലനം(വിഷൻ ന്യൂസ്‌ 26/07/2019)
(VISION NEWS 26 July 2019)



കൊടുവള്ളി :ആകസ്മികമായ ആപത്തുകൾ, പ്രകൃതിദുരന്തങ്ങൾ....
മനുഷ്യൻ എത്രത്തോളം നിസ്സഹായനാണെന്ന് ഓർമിപ്പിക്കുന്ന നിമിഷങ്ങൾ...  ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ശാസ്ത്രീയമായ അറിവും പ്രായോഗികമായ  പരിശീലനവും ലഭിച്ചിരുന്നെങ്കിൽ എന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങളും ആലോചിച്ചു പോയിട്ടില്ലേ?
എങ്കിൽ ഇതാ ഫയർ ആൻഡ് റെസ്‌ക്യു ഡിപ്പാർട്മെന്റ് നടത്തുന്ന കേരളഗവണ്മെന്റ് അംഗീകാരമുള്ള കമ്മ്യൂണിറ്റി റെസ്ക്യു വളണ്ടിർ ആവാനുള്ള പരിശീലനം 04/08/2019 (ഞായറാഴ്ച) ഉച്ചക്ക് 2 മണിക്ക്
 ഹൃദയാർദ്രം ഫൗണ്ടേഷൻ കൊടുവള്ളിയിൽ സംഘടിപ്പിക്കുന്നു. അല്പം സാമൂഹ്യ പ്രതിബന്ധതയും  സഹജീവികളെ സഹായിക്കാനുള്ള മനസുമുള്ള ആർക്കും പങ്കെടുക്കാം. 
പരിമിതമായ സീറ്റുകളിലേക്ക് താങ്കളുടെ  പേരും രെജിസ്റ്റർ ചെയ്യാനായി വിളിക്കൂ....

☎85890 05445
      98479 80072

ഹൃദയാർദ്രം ഫൗണ്ടേഷൻ 
Regd. KKD/CA/833/2018

Post a comment

Whatsapp Button works on Mobile Device only