27 July 2019

ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ(വിഷൻ ന്യൂസ്‌ 27/07/2019)
(VISION NEWS 27 July 2019)മു​ക്കം:ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ. മ​ല​യോ​ര​ത്തെ വ​ന​ത്തി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യാ​ണ് കാ​ര​ണം. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടു​ കൂ​ടി​യാ​ണ് കൂ​ടി​യാ​യി​രു​ന്നു ശ​ക്ത​മാ​യ മ​ല വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ ഉ​ണ്ടാ​യ​ത്. 

മ​ണി​ക്കൂ​റു​ക​ൾ കൊ​ണ്ട് ത​ന്നെ ഇ​രു​വ​ഴി​ഞ്ഞി​പു​ഴ ക​ര​ക​വി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വെ​ള്ള​രി മ​ല​യു​ടെ വ​ന​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​യ​താ​ണ് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ മ​ര​ങ്ങ​ളും മ​റ്റും ഒ​ഴു​കി വ​രു​ന്നു​ണ്ടാ​യി​രു​ന്നു. ഈ ​പു​ഴ​യി​ലാ​ണ് അ​ന്താ​രാ​ഷ്ട്ര വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കി​ംഗ് ന​ട​ക്കു​ന്ന​ത്.

Post a comment

Whatsapp Button works on Mobile Device only