27 July 2019

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് അറിയിപ്പ്(വിഷൻ ന്യൂസ്‌ 27/07/2019)
(VISION NEWS 27 July 2019)



ഓമശ്ശേരി :ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ പൊതുജന ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായ ഹോമിയോ ഡിസ്പെൻസറി തുടക്കം മുതൽ നാളിതുവരെ നല്ലനിലയിൽ സേവനമനുഷ്ഠിച്ചു വരികയാണ്. ദൈനംദിനം നൂറിലധികം രോഗികൾക്ക് ഫലപ്രദമായ ചികിത്സ നൽകി വരുന്ന നമ്മുടെ ഈ സ്ഥാപനം നാളിതുവരെ പ്രവർത്തിച്ചുവരുന്നത്  പഞ്ചായത്ത് വാടകക്കെടുത്ത ഒരു കെട്ടിടത്തിലാണ്. ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ഇരിക്കാനും,  ഫാർമസി,  സ്റ്റോർ, കൺസൾട്ടിംഗ് തുടങ്ങിയവ പ്രവർത്തിക്കാനും ഏറെ പ്രയാസപ്പെടുകയാണ്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഗ്രാമപഞ്ചായത്ത് 2019 -20 സാമ്പത്തിക വർഷത്തിൽ പദ്ധതിയിൽ  തുക വകയിരുത്തുകയും ഓമശ്ശേരി അങ്ങാടി പരിസരത്തു തന്നെ സൗകര്യപ്രദമായ 10 സെന്റ് സ്ഥലം കണ്ടെത്തി സർക്കാറിൽനിന്ന് വില നിശ്ചയിച്ച് കിട്ടിയിട്ടുണ്ട്. എന്നാൽ പ്രസ്തുത സ്ഥലം രജിസ്റ്റർ ചെയ്ത്  ഏറ്റെടുത്തു കെട്ടിടം നിർമ്മിക്കാൻ പൊതുജനങ്ങളുടെയും,  സ്ഥാപനങ്ങളുടെയും,  സംഘടനകളുടെയും പരിപൂർണ്ണ സഹായസഹകരണങ്ങൾ അനിവാര്യമാണ്. തുടർ പ്രവർത്തനങ്ങളെ കുറിച്ച്  ആലോചിക്കുന്നതിന്നു  വേണ്ടി വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളെയും പ്രമുഖ വ്യക്തികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു പൊതു മീറ്റിംഗ് വിളിച്ചുചേർക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുകയാണ്.
 30/07/2019 ന് ചൊവ്വാഴ്ച വൈകുന്നേരം 04:00 മണിക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടക്കുന്ന പ്രസ്തുത യോഗത്തിൽ പങ്കെടുക്കുവാൻ താങ്കളെയും  സഹപ്രവർത്തകരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
**********************************
 
 കെ ടി സക്കീന ടീച്ചർ (പ്രസിഡണ്ട് ഓമശ്ശേരി ഗ്രാമപഞ്ചായത്ത്)

ഫവാസ് ഷമീം സെക്രട്ടറി (ഓമശ്ശേരി ഗ്രാമപഞ്ചായത്ത്)

Post a comment

Whatsapp Button works on Mobile Device only