27 July 2019

ALPS സ്കൂൾ കുണ്ടായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ വിദ്യാർത്ഥികൾക്ക് നവ്യാനുഭവം(വിഷൻ ന്യൂസ്‌ 27/07/2019)
(VISION NEWS 27 July 2019)


 കുണ്ടായി  :പൊതുതിരഞ്ഞെടുപ്പിന്റെ എല്ലാ ക്രമങ്ങളും പാലിച്ച് കൊണ്ടാണ് ഇലക്ഷൻ നടന്നത് .ഇലക്ഷൻ പ്രഖ്യാപനം പത്രികാ സമർപ്പണം പിൻവലിക്കൽ  ചിഹ്നം അനുവദിക്കൽ പരസ്യ പ്രചരണം തുടങ്ങിയവ എല്ലാം അതിന്റെ ഭാഗമായി .


ഇലക്ഷൻ കമ്മീഷണർ AE ദയാനന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ വിദ്യാർഥികളും പങ്കാളികളായി .പ്രചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമിക്കലും പ്രദർശിപ്പിക്കലും വിവിധ റാലികൾ ക്ലാസ് തല വോട്ട് പിടുത്തം എന്നിവ നടന്നു .98 % പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം നാളെ ഉച്ചക്ക് ശേഷമാണ് .ഇലക്ഷൻ നടപടി ക്രമങ്ങൾ കാണാൻ നാട്ടുകാർ നഴ്സറി വിദ്യാർഥികൾ PTA പ്രതിനിധികൾ എന്നിവർ തിരഞ്ഞെടുപ്പ് കാണാൻ എത്തിയിരുന്നു .

Post a comment

Whatsapp Button works on Mobile Device only