27 ജൂലൈ 2019

മ​ല​ബാ​റി​ലെ സാ​ഹ​സി​ക ടൂ​റി​സ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി കോ​ട​ഞ്ചേ​രി​യെ മാ​റ്റും: ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി (വിഷൻ ന്യൂസ്‌ 27/07/2019)
(VISION NEWS 27 ജൂലൈ 2019)


കോ​ട​ഞ്ചേ​രി മ​ല​ബാ​റി​ലെ സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി കോ​ട​ഞ്ചേ​രി​യെ​യും തു​ഷാ​ര​ഗി​രി​യെ​യും മാ​റ്റി​ത്തീ​ർ​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ന​ട​പ​ടി സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ഏ​ഴാ​മ​ത് മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കിം​ഗ് എ​ന്ന സാ​ഹ​സി​ക വി​നോ​ദ​ത്തി​ന്‍റെ ലോ​ക​ഭൂ​പ​ട​ത്തി​ൽ കോ​ട​ഞ്ചേ​രി​ക്ക് ശ്ര​ദ്ധ​യ​മാ​യ സ്ഥാ​ന​മാ​ണു​ള്ള​ത്. ക​യാ​ക്കിം​ഗ് മേ​ഖ​ല​യി​ൽ കോ​ട​ഞ്ചേ​രി​യു​ടെ വി​ജ​യം ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും പ​രി​ശ്ര​മ​ത്തി​ന്‍റെ വി​ജ​യ​മാ​ണ്. മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​നും അ​തു​വ​ഴി നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഇ​വി​ടേ​ക്കെ​ത്താ​നും ഇ​ട​വ​രു​ത്തി​യി​ട്ടു​ണ്ട്. മൗ​ണ്ട​ൻ സൈ​ക്കി​ളി​ഗി​നും അ​നു​യോ​ജ്യ​മാ​ണെ​ന്ന് എ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഇ​തോ​ടൊ​പ്പം ഇ​വി​ടെ ന​ട​ന്ന സൈ​ക്കി​ളിം​ഗ് മ​ത്സ​ര​വു​മെ​ന്ന് ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. 

ജോ​ർ​ജ് എം ​തോ​മ​സ് എം​എ​ൽ‌​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ സാം​ബ​ശി​വ​റാ​വു, കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി, കൊ​ടു​വ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മൈ​മൂ​ന ഹം​സ, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ, രൂ​പേ​ഷ് കു​മാ​ർ, ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ജ​ഗോ​പാ​ൽ, പ്ര​കാ​ശ് കു​ശ്വ​വേ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only