29 July 2019

പ​ത​ങ്ക​യ​ത്ത് യു​വാ​ക്ക​ൾ പു​ഴ​യി​ൽ കു​ടു​ങ്ങി; പ​രി​സ​ര​വാ​സി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി (വിഷൻ ന്യൂസ്‌ 29/07/2019)
(VISION NEWS 29 July 2019)




കോ​ട​ഞ്ചേ​രി: ഇന്നലെ വൈകിട്ട് (28/07/2019) പ​ത​ങ്ക​യ​ത്ത്  പു​ഴ​യി​ൽ കു​ടു​ങ്ങിയ യു​വാ​ക്ക​ളെ രക്ഷിച്ചു .​ മ​ല​പ്പു​റം മ​ഞ്ചേ​രി ചെ​ര​ണി സ്വ​ദേ​ശി​ക​ളാ​യ അ​ൻ​ഷി​ഫ് അ​ഷ്റ​ഫ് (18), നു​വൈ​ദ് (19) അ​ൽ​ത്താ​ഫ് (20) എ​ന്നി​വ​രെ​യാ​ണ് ര​ക്ഷി​ച്ച​ത്.

ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് അ​ൽ​പ്പം താ​ഴേ​ക്ക് ഒ​ഴു​കി​പ്പോ​യ ഒരാളെ അ​ന്താ​രാ​ഷ്ട്ര ക​യാ​ക്കി​ംഗ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ബെം​ഗ​ളൂ​രു സ്വ​ദേ​ശി അ​ർ​ജു​ൻ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

നാ​ര​ങ്ങാ​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ ത​മ്പാ​ൻ, സ​ന്തോ​ഷ്‌, പൈ​ത​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാണ് സാ​ഹ​സി​ക​മാ​യി മറ്റുള്ളുരെ ര​ക്ഷ​പ്പെ​ടു​ത്തിയത്. ഞാ​യ​റാ​ഴ്ച്ച വൈ​കി​ട്ട് നാ​ല​ര​ക്കാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ആ​റം​ഗ സം​ഘം വൈ​കി​ട്ട് നാ​ലി​നാ​ണ് പ​ത​ങ്ക​യ​ത്ത് എ​ത്തി​യ​ത്. 

നാ​ര​ങ്ങാ​ത്തോ​ട് വ​ഴി എ​ത്തി​യ ഇ​വ​ർ ഒ​ഴു​ക്കി​നെ വ​ക​വെ​ക്കാ​തെ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി. മ​റു​ക​ര​ക്ക് നീ​ന്തു​ന്ന​തി​നി​ട​യി​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്കി​നെ തു​ട​ർ​ന്ന് ഒ​രു യു​വാ​വ് പു​ഴ​യി​ൽ കു​ടു​ങ്ങുകയായിരുന്നു . ഇ​യാ​ളെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ മ​റ്റൊ​രു യു​വാ​വും പു​ഴ​യി​ൽ കു​ടു​ങ്ങി. ഇ​തി​നി​ട​യി​ൽ പു​ഴ​യി​ലു​ള്ള പാ​റ​യി​ൽ ഇ​വ​ർ ക​യ​റി​പ്പ​റ്റി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ത​മ്പാ​ൻ സ​ന്തോ​ഷ്‌, പൈ​ത​ൽ എ​ന്നി​വ​രെ​ക്കൂ​ട്ടി പു​ഴ​യി​ൽ ഇ​റ​ങ്ങി സാ​ഹ​സി​ക​മാ​യി വ​ടം കെ​ട്ടി ഇ​വ​രെ ക​ര​ക്കെ​ത്തി​ച്ചു.


Post a comment

Whatsapp Button works on Mobile Device only