29 July 2019

അനധികൃത പെട്രോള്‍ വില്‍പ്പന:പുല്ലൂരാംപാറ സ്വദേശി അറസ്റ്റിൽ (വിഷൻ ന്യൂസ്‌ 29/07/2019)
(VISION NEWS 29 July 2019)


തിരുവമ്പാടി പച്ചക്കറി വില്‍പ്പനയുടെ മറവില്‍ അനധികൃത പെട്രോള്‍ വില്‍പ്പന നടത്തിയയാളെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. പുല്ലൂരാംപാറ ഇലന്തുകടവില്‍ പച്ചക്കറി വില്‍പ്പന നടത്തുന്ന അബ്ദുല്‍ അസീസാണ് അറസ്റ്റിലാ യത്. പുല്ലൂരാംപാറ ഇലന്തുകടവില്‍ പ്രവര്‍ത്തിക് കുന്ന ഇലന്തുകടവ് സ്റ്റോര്‍ എന്ന പച്ചക്കറി കട യിലാണ് അനധികൃതമായി പെട്രോള്‍ സൂക്ഷിച്ച് വില്‍പ്പന നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ ന്ന് തിരുവമ്പാടി ഇന്‍സ്‌പെക്ടര്‍ സജി ജോസഫി ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നട

ത്തിയ പരിശോധനയില്‍ 15 ലിറ്റര്‍ പെട്രോളും അളന്ന് നല്‍കുന്നതിനിള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പെട്രോള്‍ പമ്പില്‍ നിന്നും വാങ്ങു ന്ന പെട്രോള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തു കയാണ് പതിവെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസ ത്തേക്ക് റിമാണ്ട് ചെയ്തു.


Post a comment

Whatsapp Button works on Mobile Device only