30 July 2019

നാളെ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് (വിഷൻ ന്യൂസ്‌ 30/07/2019)
(VISION NEWS 30 July 2019)


ന്യൂഡൽഹി ഡോക്ടർമാർ നാളെ (ജൂലായ് 31) രാജ്യവ്യാപകമായി പണിമുടക്കും. ദേശീയ മെഡിക്കൽ കമ്മിഷൻ ബിൽ ലോക്സഭയിൽ പാസാക്കിയതിൽ പ്രതിഷേധിച്ചാണ് ഡോക്ടർ മാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപക പണിമുടക്കി ന് ആഹ്വാനം ചെയ്തത്.


ബുധനാഴ്ച രാവിലെ ആറ് മണി മുതൽ 24 മണിക്കൂറാണ് സമരം. സർക്കാർ, സ്വകാര്യ മേ ഖലകളിലെ മുഴുവൻ ഡോക്ടർമാരും പണിമുട ക്കിൽ പങ്കെടുക്കും. അത്യാഹിത, തീവ്രപരിചര ണ, ശസ്ത്രക്രിയ വിഭാഗങ്ങളെ സമരത്തിൽനിന് ന് ഒഴിവാക്കിയിട്ടുണ്ട്.


പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മെഡിക്കൽ മേഖലയുമായി ബന്ധമുള്ള പ്രാക്ടീഷണർമാ ർക്ക് പ്രാക്ടീസ് ചെയ്യാൻ പരിമിത ലൈസൻസ് നൽകുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളാണ് പുതിയ മെഡിക്കൽ കമ്മിഷൻ ബില്ലിലുള്ളത്. മെഡിക്കൽ വിദ്യാർഥികളുടെ അവസാനവർഷ പരീക്ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് മാനദണ്ഡമാക്കാനും ബില്ലിൽ ശുപാർശയുണ്ട്. കഴിഞ്ഞദിവസം ലോക്സഭയിൽ വോട്ടിനിട്ട ബി ൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നാണ് പാസാക്കിയത്


Post a comment

Whatsapp Button works on Mobile Device only