31 July 2019

കൊടുവള്ളി ഹയർസെക്കൻഡറി സ്കൂളിനേയും പത്മശ്രി കെ കെ. മുഹമ്മദ് സാഹിബിനെയും കൊടുവള്ളി വ്യാപാരി സമൂഹം ആദരിച്ചു.(വിഷൻ ന്യൂസ്‌ 331/07/2019)
(VISION NEWS 31 July 2019)




 കൊടുവള്ളി:-  കേരള വ്യാപാരി വ്യവസായിഏകോപന സമിതി - കൊടുവള്ളി യൂണിറ്റ്, കൊടുവള്ളി മേഖലയിൽ വിദ്യാഭ്യാസ മികവു പുലർത്തിയ കൊടുവള്ളി ഹയർസെക്കൻഡറി സ്കൂളിനേയും ഉയർന്ന മാർക്ക് വാങ്ങിയ എസ്എസ്എൽസി  പ്ലസ് ടു വിദ്യാർഥികളെയും,  പത്മശ്രീ കെ കെ മുഹമ്മദിനെയും   വ്യാപാരികളുടെ വിദ്യാർഥികളെയും ചുമട്ടു തൊഴിലാളികളുടെ വിദ്യാർഥികളെയും കൊടുവള്ളി യൂണിറ്റ് ആദരിച്ചു. ആദരിക്കൽ ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് പി ടി എ ലത്തീഫ്  അധ്യക്ഷത വഹിക്കുകയും പ്രസ്തുത പരിപാടി കൊടുവള്ളി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. ശരീഫ് കണ്ണാടി പൊയിൽ  ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മികവുപുലർത്തിയ കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂളിന് പത്മശ്രി കെ കെ. മുഹമ്മദ് അവാർഡ് നൽകുകയും ചെയ്തു.   പത്മശ്രീ കെ കെ മുഹമ്മദിനെ  കൊടുവള്ളി ചെയർപേഴ്സൺ ശ്രീമതി ശരീഫ് കണ്ണാടി പൊയിൽ സ്നേഹോപഹാരം നൽകി.  വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത താമരശ്ശേരി യൂണിറ്റ് പ്രസിഡണ്ട് അമീർ ഷാജിക്ക് ടി കെ. അത്തിയത്ത് പൊന്നാട അണിയിച്ചു. പരിപാടിയിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ടിപി. അൻഷാദ്  സ്വാഗതം  പറയുകയും കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുള്ള ഓമശ്ശേരി, അബ്ദുൽ ഖാദർ,  എം വി  വാസു നാഫി പകലേടത്ത്, നാസിം പോപ്പുലർ,  എന്നിവർ ആശംസകൾ അറിയിക്കുകയും പരിപാടി  യൂണിറ്റ് സെക്രട്ടറി എൻ പി ലത്തീഫ് ഇലക്ട്ര നന്ദി പറയുകയും ചെയ്തു.

Post a comment

Whatsapp Button works on Mobile Device only