Tuesday, 2 July 2019

അതിവേഗം കുതിച്ച്‌ കെഎസ്ആർടിസി; ദിവസ വരുമാനം 6.38 കോടിയായി (വിഷൻ ന്യൂസ്‌ 03/07/2019)



തിരുവനന്തപുരം:
നഷ്ടക്കണക്കുകളെയും പ്രാരാബ്ധങ്ങളെയും മറികടന്ന് കെ‌എസ്ആർടിസി അതിവേഗം കുതിക്കുന്നു. കോർപറേഷന്റെ  ദിവസ വരുമാനം ജൂണിൽ *6.38* കോടി രൂപയായി.  200 കോടിയാണ് മാസവരുമാനയിനത്തിൽ ജൂണിൽ ലഭിച്ചത് തൊട്ടുമുമ്പുള്ള മാസത്തേക്കാൾ  5,62,002 രൂപയുടെ വർധന. 2018 ജൂണിൽ ഒരു കിലോമീറ്ററിന് ലഭിക്കുന്ന ശരാശരി വരുമാനം 38 രൂപയായിരുന്നു. 2019ൽ ഇത് 42 രൂപയായി. കെഎസ്ആർടിസിയെ ആശ്രയിക്കുന്ന  യാത്രക്കാരുടെ എണ്ണം ദിവസം 28.73 ലക്ഷമായും ഉയർന്നു.

മെയിലെ വരുമാനം 200 കോടിയോട‌് അടുത്തപ്പോൾ, ഇത് തുടർന്ന്‌ നിലനിർത്താനാവുമോ എന്ന ചോദ്യമുയർന്നിരുന്നു. എന്നാൽ എല്ലാ പ്രതിസന്ധികൾക്കിടയിലും ജൂണിലെ വരുമാനവർധന കെഎസ്ആർടിസിയിൽ നടത്തിയ ഇടപെടലുകൾ ഫലം കാണുന്നു എന്ന സൂചന നൽകുന്നു. വിവിധയിടങ്ങൾ കേന്ദ്രീകരിച്ചുള്ള ചെയിൻ സർവീസും വരുമാന കൂടാൻ സഹായിച്ചു.

അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ നടത്തിയ സമരവും കെഎസ്ആർടിസിക്ക് ഗുണകരമായി. സമരത്തെ തുടർന്ന്‌ കോർപറേഷണ് ഏകദേശം 45 ലക്ഷംരൂപ അധിക വരുമാനം ലഭിച്ചു.* 
നിയമവിരുദ്ധമായി സ്വകാര്യബസ‌് ലോബികളുടെ ഇതര സംസ്ഥാന സർവീസുകൾ വഴി മാസവും ലക്ഷങ്ങളാണ് കെഎസ്ആർടിസിക്ക് നഷ്ടപ്പെട്ടിരുന്നത്. നൂറുകണക്കിന് സ്വകാര്യ ബസുകൾ  സമരം നടത്തി ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനും അതുവഴി കൊള്ള തുടരാനും ശ്രമിച്ചെങ്കിലും സംസ്ഥാന സർക്കാരിന്റെ ഇടപെടൽ അവർക്ക് തിരിച്ചടിയായി. സമരം ജനങ്ങളെ ബാധിക്കാതിരിക്കാൻ കെഎസ്ആർടിസി എല്ലാ ഒരുക്കങ്ങളും നടത്തി. കെഎസ്ആർടിസിയുടെ വാട്സാപ് നമ്പരിലും കൺട്രോൾ റൂമിലും വിവരങ്ങൾ ആവശ്യപ്പെട്ട് ബന്ധപ്പെട്ട എല്ലാവർക്കും വേണ്ട സഹായം നൽകി.


Whatsapp Button works on Mobile Device only