27 July 2019

വെള്ളത്തില്‍ കുടുങ്ങിയ മഹാലക്ഷ്മി എക്സ്പ്രസിലെ മുഴുവന്‍ യാത്രികരെയും പുറത്തെത്തിച്ചു.(വിഷൻ ന്യൂസ്‌ 27/07/2019)
(VISION NEWS 27 July 2019)


മും​ബൈ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് മും​ബൈ​യി​ല്‍ വെ​ള്ള​ക്കെ​ട്ടി​നു ന​ടു​വി​ല്‍ കു​ടു​ങ്ങി​യ ട്രെ​യി​നി​ല്‍​നി​ന്ന് യാ​ത്ര​ക്കാ​രെ ര​ക്ഷ​പെ​ടു​ത്തി. ര​ണ്ട് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​ക​ളും ആ​റ് ബോ​ട്ടു​ക​ളും ചേ​ര്‍​ന്നാ​ണ് ട്രെ​യി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ എ​ഴു​ന്നൂ​റോ​ളം​വ​രു​ന്ന യാ​ത്ര​ക്കാ​രെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. മും​ബൈ-​കോ​ലാ​പൂ​ര്‍ മ​ഹാ​ല​ക്ഷ്മി എ​ക്സ്പ്ര​സാ​ണ് പാ​ള​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ഡ്‌​ല​പൂ​രി​നും വാ​ന്‍​ഗ​ണി​ക്കു​മി​ട​യി​ല്‍ കു​ടു​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ട്രെ​യി​നി​ല്‍ കു​ടു​ങ്ങി​യ​തോ​ടെ യാ​ത്ര​ക്കാ​ര്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച്‌ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ര്‍ പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ട്ട​ത്. ക​ഴി​ഞ്ഞ 15 മ​ണി​ക്കൂ​റാ​യി വെ​ള്ള​വും ഭ​ക്ഷ​ണ​വും ഇ​ല്ലാ​തെ വെ​ള്ള​ക്കെ​ട്ടി​നു ന​ടു​വി​ലാ​യി ട്രെ​യ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് യാ​ത്ര​ക്കാ​ര്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യോ​ട് പ​റ​ഞ്ഞു.

ചു​റ്റും അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ല്‍ വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍ ആ​രും ട്രെ​യി​നി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് റെ​യി​ല്‍​വെ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ​സേ​ന ഒ​മ്ബ​ത് ഗ​ര്‍​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ യാ​ത്ര​ക്കാ​രെ​യും ര​ക്ഷ​പെ​ടു​ത്തി.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ മും​ബൈ ന​ഗ​ര​ത്തെ വെ​ള്ള​ത്തി​ന​ടി​യി​ലാ​ക്കി. പ്ര​ധാ​ന​പ്പെ​ട്ട പ​ല റോ​ഡു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ഇ​തോ​ടെ വ്യാ​പ​ക ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് മും​ബൈ​യി​ലാ​ക​മാ​നം.

Whatsapp Button works on Mobile Device only