Your Image Name

ക​യാ​ക്കിം​ഗ്: അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കാ​തെ പ​ഞ്ചാ​യ​ത്തും സം​ഘാ​ട​ക​രും



പുല്ലൂരാംപാറ : അ​ന്താ​രാ​ഷ്ട്ര വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കിം​ഗി​ന്‍റെ സൂ​പ്പ​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന കൊ​ച്ച​രി​പ്പാ​റ​യി​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും കാ​ണി​ക​ൾ​ക്കും വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കാ​ത്ത​ത് ഏ​റെ ദു​രി​ത​മാ​യി. ആ​വ​ശ്യ​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കാ​ത്ത​ത് പു​ല്ലൂ​രാം​പാ​റ - ആ​ന​ക്കാം​പൊ​യി​ൽ പാ​ത​യി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യി. രോ​ഗി​യു​മാ​യി വ​ന്ന ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഏ​റെ നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ കു​ടു​ങ്ങി. നാ​രാ​ങ്ങാ​തോ​ടി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പോ​യ അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ വാ​ഹ​ന​വും ഏ​റെ നേ​രം റോ​ഡി​ൽ കു​ടു​ങ്ങി. സൂ​പ്പ​ർ ഫൈ​ന​ൽ മ​ത്സ​രം ആ​രം​ഭി​ച്ച കൊ​ച്ച​രി​പ്പാ​റ​യി​ൽ ഉ​ച്ച​ഭാ​ഷി​ണി സം​വി​ധാ​ന​മൊ​രു​ക്കാ​ത്ത​ത് കാ​ഴ്ച​ക്കാ​രെ ഏ​റെ വ​ല​ച്ചു.



മ​ത്സ​ര ഇ​ന​വും മ​ത്സ​രാ​ർ​ഥി​ക​ളു​ടെ പേ​രു​മ​റി​യാ​തെ ആ​സ്വാ​ദ​ക​ർ വെ​റും 'കാ​ഴ്ച​ക്കാ​രാ​യി'. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് റ​ഫ​റി ന​ൽ​കി​യ സ​ന്ദേ​ശ​ങ്ങ​ൾ ശ്ര​വി​ച്ചാ​ണ് കാ​ണി​ക​ൾ മ​ത്സ​ര​ങ്ങ​ൾ വീ​ക്ഷി​ച്ച​ത്. കാ​ണി​ക​ൾ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. പു​ഴ​വെ​ള്ളം കു​ടി​ച്ചാ​ണ് ചി​ല​ർ ദാ​ഹ​മ​ക​റ്റി​യ​ത്. കൊ​ച്ചു കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​നാ​ളു​ക​ളാ​ണ് മ​ത്സ​ര​ങ്ങ​ൾ വീ​ക്ഷി​ക്കാ​നാ​യി പു​ല്ലൂ​രാം​പാ​റ​യി​ലെ​ത്തി​യ​ത് 


Powered by Blogger.
]]>