27 July 2019

ഓമശ്ശേരിയിലെ കാരുണ്യം കൾച്ചറൽ സെന്റർ പ്രവർത്തകർക്ക് നേരേ മർദ്ദനം(വിഷൻ news27/07/2019)
(VISION NEWS 27 July 2019)


 ഓമശ്ശേരി:
മാസങ്ങളായി തകർന്ന് കിടന്ന് വഴി യാത്രക്കാർക്കും വഹനങ്ങങ്ങൾക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്ന കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിന് സമീപത്തേ തകർന്നടിഞ്ഞ റോഡുകൾ താഴേ തട്ടിലുള്ള അധികാരികളും മറ്റും തിരിഞ്ഞ് നോക്കാതിരുന്നപ്പോൾ ഓമശ്ശേരിയിലെ കാരുണ്യം കൾച്ചറൽ സെന്റർ പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൻ PWDയുടെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു, പരിഹാരമാർഗ്ഗമെന്നോണം കോൺഗ്രീറ്റ് ചെയ്യാൻ കഴിഞ്ഞ ദിവസം വന്ന വരേ മഴ കാരണം ഭീഷണിപ്പെടുത്തി തിരിച്ചയച്ചിരുന്നു. പിന്നീട് വീണ്ടും കാരുണ്യം പ്രവർത്തകർ PWD ഉന്നത അധികാരികളുമായി ഇടപ്പെട്ട് ഇന്നലെയും ഇന്നും നാളെയുമായി റോഡിൽ തകർന്ന ഭാഗത്ത് കോൺഗ്രീറ്റ് ചെയ്യാമെന്ന് പറഞ്ഞ പ്രകാരം പണി നടക്കുകയായിരുന്നു, പണി നടക്കുന്ന സമയത്ത് അൽപ്പം തിരക്കുള്ള റോഡായതിനാൽ ഗതാഗതം നിയന്ത്രിച്ചതും മറ്റു സഹായങ്ങൾ ചെയ്തതും നനക്കുന്നതും എല്ലാം കാരുണ്യം പ്രവർത്തകരുടെ കീഴിലായിരുന്നു, പണി നടക്കുന്നതിനാൽ ഒരു സൈഡിലൂടെയായിരുന്നു വാഹനങ്ങൾ കടത്തിവിട്ടിരുന്നത്.കാരുണ്യം  പ്രവർത്തകരും നാട്ടുകാരും ഗതാഗത നിയന്ത്രണം നടത്തുന്ന സമയത്ത് എല്ലാം മറികടന്ന് വന്ന മുക്കം താമരശ്ശേരി റൂട്ടിലോടുന്ന  ബസ് ജീവനക്കാരും അവരുടെ സുഹുർത്തുക്കളും ചേർന്ന് കാരുണ്യം പ്രവർത്തകരേ മർദ്ദിക്കുകയായിരുന്നു. ഇന്നലേ മുതൽ നനക്കാനും ഗതാഗതം നിയന്ത്രിക്കാനും മുൻപന്തിയിലുണ്ടായിരുന്ന ചെട്ടിയാം വീട്ടിൽ ഷാനു ( 21 വയസ്സ് ) വിനാണ് മർദ്ദനമേറ്റത്.. ഒരു നാടിന്റെ അപകടകരാമവും വിധം ഉണ്ടായിരുന്ന ഒരു റോഡിനെ നല്ല നിലയിലേക്ക് കൊണ്ട് വരുന്നതിന് തടസ്സം നിൽക്കുന്നതിന്ന് ഇടയാക്കുന്ന ഇത്തരം മർദ്ദനങ്ങൾ അടക്കമുള്ള പ്രവർത്തനത്തിൽ എന്ത് ഗുണപാടമാണ് സമൂഹത്തിന് നൽകുന്നത് എന്നും  കാരുണ്യം പ്രവർത്തകർ ചോദിച്ചു.വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ കാരുണ്യം പ്രവർത്തകർ വിളിച്ച് പരാതി നൽകിയിട്ടുണ്ട്, മർദധിച്ചതിനെതിരേ മറ്റു നിയമ നടപടികളുമായി ഉന്നത അധികാരികളേ സമീപിക്കാനും കാരുണ്യം പ്രവർത്തകർ തീരുമാനിച്ചു.

Post a comment

Whatsapp Button works on Mobile Device only