Tuesday, 2 July 2019

ഫിറോസിനെ ബാലുശ്ശേരി ഡിവിഷൻ Safety കമ്മിറ്റി ആദരിച്ചു. ( വിഷൻ ന്യൂസ്‌ 03/07/2019)



ഓമശ്ശേരി :പുത്തൂർ വൈദ്യുതി അപകടത്തിൽ സമയോജിത ഇടപെടൽ കൊണ്ട് വലിയ ദുരന്തം ഒഴിവാക്കിയ ശ്രീ  ഫിറോസിനെ ബാലുശ്ശേരി ഡിവിഷൻ Safety കമ്മിറ്റി ആദരിച്ചു. 
**********************************
ഓമശ്ശേരി : പുത്തൂരിൽ ഇരുമ്പ് തോട്ടി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് മരണപ്പെട്ട ദിവ്യയുടെ ഭർത്താവിനെയും മൂന്നു കുട്ടികളെയും വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് അയൽവാസിയായ ഫിറോസ് എന്ന യുവാവാണ്അ. തിരാവിലെ ചക്ക പറിക്കുമ്പോൾ ഇരുമ്പ് തോട്ടിലൈനിൽ കുരുങ്ങി ഷോക്കടിച്ച് കിടക്കുന്ന ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഷോക്കേറ്റ് ' കരയുന്ന 'ഭർത്താവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ഫിറോസ് ഒരു ഉണങ്ങിയ മരകഷണം ഉപയോഗിച്ച് തട്ടിമാറ്റിയതിനാൽ ഭർത്താവ് ബൈജു വിന്റേ ജീവൻ രക്ഷിക്കാൻ കഴിയുക മാത്രമല്ല ഈ രംഗം കണ്ടു് അച്ചന്റേയും അമ്മയുടെയും അടുത്തേക്ക് ഓടി വരുന്ന മക്കളുടെ ജീവൻ രക്ഷിക്കാൻ കൂടി ഈ യുവാവിനെ കൊണ്ട് സാധിച്ചു


Post a Comment

Whatsapp Button works on Mobile Device only