11 July 2019

സംസ്ഥാന സർക്കാരിന്റെ വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് SDPI പ്രകടനം നടത്തി(വിഷൻ ന്യൂസ്‌ 11/07/2019
(VISION NEWS 11 July 2019)



കൊടുവള്ളി, മറിവീട്ടിൽ താഴം:
സംസ്ഥാന സർക്കാരിന്റെ വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് SDPI പുത്തലത്ത് പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ നേത്യത്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ബ്രാഞ്ച് പ്രസിഡൻറ് പി പി മൂസ, സിക്രട്ടറി വി എം ഷംസു, മുനീർ എൻ പി ,പി ടി റഷീദ്, ടി കെ അസീസ്  നേതൃത്വം നൽകി.
കുത്തക വ്യാപാരികളിൽ നിന്നും കോടികളുടെ കുടിശ്ശിക പിരിച്ചെടുക്കാതെ പാവപ്പെട്ട ഗാർഹിക ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന കെ എസ് ഇ ബിക്കും പിണറായി സർക്കാരിനുമെതിരെ സമരക്കാർ പ്രതിഷേധിച്ചു

Post a comment

Whatsapp Button works on Mobile Device only