01 August 2019

കോൺഗ്രസ് പ്രവർത്തകൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊടുവള്ളിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി(വിഷൻ ന്യൂസ്‌ 01/08/2019)
(VISION NEWS 01 August 2019)



ചാവക്കാട് പുന്ന കോൺഗ്രസ് ബൂത്ത് പ്രസിഡൻറ്  നൗഷാദിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ എസ് ഡി പി ഐ യുടെ  കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ചുകൊണ്ട്  യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. നാടിനെ ബാധിച്ചു കൊണ്ടിരിക്കുന്ന  കാൻസർ ആണ് എസ്ഡിപിഐ എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കൊലയാളികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാർ മുൻകൈയെടുക്കണമെന്നും  പിണറായി ഭരണത്തിൽ ആഭ്യന്തരം പരാജയമാണെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ജവഹർ പൂമംഗലം അദ്ധ്യക്ഷത വഹിച്ചു.  ഷാഹുൽ മടവൂർ ,കെ പി രാഹുൽ, ജംഷീദ് എൻ പി, ഷാദിഷബീബ് ,ഫസൽ പാലങ്ങാട് ,സജിത്ത് എം.എ , വി.കെ കബീർ, ഫസൽ കാരാട്ട്, ഫിജാസ് പിസി,   ,ഷമീർ പരപ്പാറ, ജഗജീവൻ ജസീറലി,എന്നിവർ  സംസാരിച്ചു. പ്രതിഷേധ പ്രകടനം  മണ്ഡലം പ്രസിഡണ്ട് റഷീദ് കരീറ്റിപറമ്പ് നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only