01 September 2019

ഓമശ്ശേരിയിൽ എസ് വൈ എസ് സാന്ത്വനം ആംബുലൻസ് തിങ്കളാഴ്ച്ച(02/09/2019) നാടിന് സമർപ്പിക്കും.(വിഷൻ ന്യൂസ്‌ 01/09/2019)
(VISION NEWS 01 September 2019)



ഓമശ്ശേരി:
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാവുക എന്ന ലക്ഷ്യത്തോടെ സമസ്ത കേരള സുന്നി യുവജന സംഘം ഓമശ്ശേരിയിൽ ആംബുലൻസ് സേവനം നാടിന് സമർപ്പിക്കുന്നു.
ആംബുലൻസ് സമർപ്പണത്തോടൊപ്പം മേപ്പാടി പുത്തുമല നിലമ്പൂർ കവളപ്പാറ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ സാന്ത്വനം വളണ്ടിയർമാരുടെ നേതൃത്വത്തിൽ ദിവസങ്ങളോളം ദുരന്തനിവാരണ  പ്രവർത്തനങ്ങളിൽ രാപ്പകലില്ലാതെ ഏർപ്പെട്ട പ്രവർത്തകർക്കുള്ള അനുമോദന ചടങ്ങും  തിങ്കളാഴ്ച (02 Sep 2019) വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടിയിൽ കാരാട്ട് റസാഖ് എംഎൽഎ നിർവഹിക്കും.
 കൊടുവള്ളി പോലീസ് സബ് ഇൻസ്പെക്ടർ പ്രജീഷ്  മുഖ്യാതിഥിയായിരിക്കും. പരിപാടിയിൽ  ബ്ലോക്ക് മെമ്പർ സൂപ്പർ അഹ്മദ്കുട്ടിഹാജി, ഓമശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി വി അബ്ദുറഹ്മാൻ മാസ്റ്റർ, വാർഡ് മെമ്പർ കെ ഭാസ്കരൻ മാസ്റ്റർ, വേലായുധൻ ,എസ് വൈ എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി കബീർ മാസ്റ്റർ എളേറ്റിൽ, അബ്ദുൽ നാസർ ചെറുവാടി, സികെ ഹുസൈൻ നൈബാരി, ഇബ്രാഹിം, അഹ്സനി,തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.

Post a comment

Whatsapp Button works on Mobile Device only