01 September 2019

ബസ് ഡ്രൈവറെ മർദിച്ച സംഭവം: രണ്ടു പോലീസുകാരെ മനുഷ്യാവകാശ കമ്മിഷൻ വിളിച്ചുവരുത്തും(വിഷൻ ന്യൂസ്‌ 01/09/2019)
(VISION NEWS 01 September 2019)



കോഴിക്കോട്:സ്വകാര്യ ബസ് ഡ്രൈവറെ കസബ സ്റ്റേഷനിൽ മർദിച്ച സംഭവത്തിൽ രണ്ടു പോലീസുകാരെ മനുഷ്യാവകാശ കമ്മിഷൻ വിളിച്ചുവരുത്തും.
ഡിവൈ. എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹൻദാസ് ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി. ഓഗസ്റ്റ് 17-ന് രാത്രിയായിരുന്നു സംഭവം. കസബ അസിസ്റ്റന്റ് എസ്.ഐ. പ്രദീപ്കുമാറും പോലീസുകാരൻ സന്ദീപ് സെബാസ്റ്റ്യനും സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നുവെന്നാണ് ഓമശ്ശേരി സ്വദേശി എൻ.കെ. സുബൈറിന്റെ പരാതി. തിരുവമ്പാടി- കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവറാണ് സുബൈർ.

പോലീസുകാർ ഒക്‌ടോബർ 30-ന് രാവിലെ 11-ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ ഹാജരാകണമെന്നാണ് കമ്മിഷൻ ആവശ്യപ്പെട്ടത്.

Post a comment

Whatsapp Button works on Mobile Device only