02 August 2019

കാരാട്ട് മുഹമ്മദ് മാസ്റ്റര്‍ അനുസ്മരണവും സ്മരണിക പ്രകാശനവും(വിഷൻ ന്യൂസ്‌ 02/08/2019)
(VISION NEWS 02 August 2019)





കൊടുവള്ളി :എളേറ്റില്‍ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ നിറഞ്ഞ സാന്നിധ്യവും എം.ജെ ഹയര്‍സെക്കന്ററി സ്‌കൂള്‍, വാദിഹുസ്‌ന സ്ഥാനങ്ങളുടെ സ്ഥാപകരിലൊരാളുമായ കാരാട്ട് മുഹമ്മദ് മാസ്റ്ററുടെ അനുസ്മരണവും സ്മരണിക പ്രകാശനവും  2019 ഓഗസ്റ്റ് 03ന് ഉച്ചക്ക് ഒരുമണിക്ക് എളേറ്റില്‍ വാദിഹുസ്‌ന ഓഡിറ്റോറിയത്തില്‍ നടക്കും.





ബഹുഭാഷാ പണ്ഡിതനും മുന്‍ പാര്‍ലമെന്റേറിയനുമായ എം.പി.അബ്ദുസമദ് സമദാനി പുസ്തകം പ്രകാശനം ചെയ്യും. അഡ്വ.പി.ടി.എ റഹീം എം.എല്‍.എ , കാരാട്ട് റസാഖ് എം.എല്‍.എ , സി.മോയിൻ കുട്ടി, എം.എ റസാഖ് മാസ്റ്റര്‍, ഡോ.ഹുസൈന്‍ മടവൂര്‍, വി.എം ഉമ്മര്‍മാസ്റ്റര്‍, എന്‍.സി ഹുസൈന്‍ മാസ്റ്റര്‍, അഹമ്മദ്കുട്ടി ഉണ്ണികുളം, അബ്ദുള്ള മന്‍ഹാം, പി.ഡി. അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ , പി.സുധാകരൻ, എൻ.കെ. സുരേഷ്, സി.ടി.ഭരതൻ മാസ്റ്റർ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക പ്രവാസിമേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. 
കാരാട്ട് ബീരാന്‍ മാസ്റ്ററുടെയും പണിക്കത്തൊടുകയില്‍ ആയിഷയുടെയും മകനായി 1949 ഏപ്രില്‍ 1നാണ്  കാരാട്ട് മുഹമ്മദ് മാസ്റ്റര്‍ ജനിച്ചത്. എളേറ്റില്‍ ഗ്രാമത്തിന്റെ അടിസ്ഥാന വികസന മേഖലക്ക് അടിത്തറയൊരുക്കുന്നതിലും നാടിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക പുരോഗതിക്കും തിരികൊളുത്തിയ വ്യക്തിയായിരുന്നു കാരാട്ട് മുഹമ്മദ് മാസ്റ്റര്‍. 1980 മുതല്‍ തന്റെ കര്‍മ്മ മണ്ഡലം റിയാദിലേക്ക് മാറ്റിയ മാസ്റ്റര്‍ പ്രവാസകാലത്ത് ജോലിയില്‍ ഒതുങ്ങി നില്‍ക്കാതെ ഇന്ത്യന്‍ പ്രവാസികളുടെ കൂട്ടായ്മകള്‍ രൂപപ്പെടുത്താനും അവരുടെ പ്രശ്‌നങ്ങളിലിടപെടുകയും പരിഹരിക്കാനും ശ്രമങ്ങള്‍ നടത്തി. അസംഘടിതരായിരുന്ന പ്രവാസലോകം ഇന്ന് കാണുന്ന സംഘടിത രൂപം കൈവരിച്ചതില്‍ സഊദിയില്‍ നിര്‍ണ്ണായക റോള്‍ വഹിച്ചവരില്‍ ഒരാള്‍  മുഹമ്മദ് മാസ്റ്ററായിരുന്നു. എംബസിക്ക് കീഴിലെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ റിയാദ് (ഐ.ഐ.എസ്.ആര്‍) ഭരണ സമിതി തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടി ആദ്യമായി വിജയിച്ച മലയാളിയെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. കെ.എം.സി.സി ജില്ലാ കമ്മിറ്റി, യാര ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി, എം.ഇ.എസ് റിയാദ് ചാപ്റ്റര്‍, കൊടുവള്ളി മുസ്്‌ലിം യത്തീംഖാന, തുടങ്ങിയ നിരവധി കൂട്ടായ്മകളില്‍ നേതൃപദവി വഹിച്ചിട്ടുണ്ട്. 
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം കോര്‍ഡിനേറ്റര്‍മാരായ താന്നിക്കല്‍ മുഹമ്മദ്, സി.കെ.എ ഷമീര്‍ബാവ, ഷമീം കാരാട്ട്  എന്നിവര്‍ സംബന്ധിച്ചു. 

Post a comment

Whatsapp Button works on Mobile Device only