03 August 2019

എം എസ് എഫ് ശിഹാബ് തങ്ങൾ അനുസ്മരണം(വിഷൻ ന്യൂസ്‌ 03/08/2019)
(VISION NEWS 03 August 2019)



ഓമശ്ശേരി  :പൂളപ്പൊയിൽ ടൗൺ എം എസ്‌ എഫ് കമ്മറ്റിയുടെ നേതൃതത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണവും നീലേശ്വരം അങ്ങാടിശുചീകരണവും നടത്തി.പൂളപ്പൊയിൽ ലീഗ് ഓഫിസിൽ ചേർന്ന അനുസ്മരണ യോഗം ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി വി സാദിഖ് ഓമശ്ശേരി ഉത്ഘാടനം ചെയ്തു.ആദിൽ ശരീഫ് അധ്യക്ഷത വഹിച്ചു .എൻ കെ അബുഹാജി ,എം കെ യാസർ ,പി പി സി ശരീഫ് മാസ്റ്റർ ,ശരീഫ് പൂലേരി ,മുസ്തഫ എ ഏം ,സിറാജ് എം കെ ,ഷാഫി എ ഏം ,ശാസനാദ് പി കെ ,ഷാനിൽ കെ സി പ്രസംഗിച്ചു .ബാസിൽ പിസി സ്വാഗതവും മുബഷിർ മലയിൽ നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only