Your Image Name

മൃദുവായ പെരുമാറ്റം, ദൃഢമായ കർമങ്ങൾ - ഇതാണ് യഥാർത്ഥത്തിൽ #പോലീസ് അല്ലെങ്കിൽ ഇങ്ങിനെ ആവണം നല്ല ഒരു പോലീസ്.(വിഷൻ ന്യൂസ്‌ 03/08/2019)കൊടുവള്ളി :മൃദുവായ പെരുമാറ്റം, ദൃഢമായ കർമങ്ങൾ - ഇതാണ് യഥാർത്ഥത്തിൽ #പോലീസ്
അല്ലെങ്കിൽ ഇങ്ങിനെ ആവണം നല്ല ഒരു പോലീസ്. 

ഈ രണ്ടു കാര്യങ്ങളും ഒത്തു ചേർന്നയാളാണ് ഇന്നു നമ്മുടെ #കൊടുവള്ളി #എസ് #ഐ #കെ.#പ്രജീഷ്.
ജന മൈത്രിയിലും, പൊതു സമൂഹത്തോടുള്ള പെരുമാറ്റത്തിലും, ജന മനസ്സുകളിൽ ഇടം നേടിയ എസ് ഐ, 
കുറ്റവാളികൾക്ക് എന്നും പേടി സ്വപ്നമാണ്. 


നമ്മുടെ നാട് ഞെട്ടലോടെ കേട്ട അവസാന വാർത്തയാണ്, 
ഓമശ്ശേരി ശാദി  ജ്വല്ലറിയിൽ സിനിമാ സ്റ്റൈലിൽ  തോക്ക് ചൂണ്ടിയുള്ള കവർച്ച. ഈ ബംഗാൾ കൊള്ള സംഗം ചെറുതാണെന്ന് ധരിക്കേണ്ട -

ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ, പ്രത്യേകിച്ചു ബോംബെ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ  ജ്വല്ലറികളിലും മറ്റു  ധനകാര്യ സ്ഥാപനങ്ങളിലും തോക്ക് ചൂണ്ടി കൊള്ള നടത്തുന്ന മുഖ്യ സംഘങ്ങൾ ഇവിടുത്തുകാരാണ് . 

  എസ് ഐ പ്രജീഷ് സർ ന്റെ നേതൃത്തത്തിൽ ആറ് അംഗ സംഗം സാഹസികമായി അവരുടെ താവളത്തിലെത്തി അവരിലൊരാളെ കൈയോടെ പിടിച്ചു കൊടുവള്ളിയിൽ എത്തിച്ചതോടെയാണ് കഥയുടെ ഭീകരത പുറം ലോകമറിയുന്നത്. 

"കൊള്ളക്കാരുടെ, വിവിധ സംഘങ്ങൾ, 
എല്ലാ വീടുകളിലും വ്യാപകമായി കള്ള തോക്കുകൾ,
ചുറ്റിലും  വെള്ളപ്പൊക്കം കാരണം കുമിഞ്ഞു കൂടിയ ചെളികെട്ടുകൾ,
ആർക്കെങ്കിലും വല്ല പ്രയാസങ്ങളും വന്നാൽ കടന്നൽ കൂട്ടം പോലെ ഒരുമിച്ചു ആക്രമിക്കുന്ന നാട്ടുകാർ, 
കഴിഞ്ഞ വർഷം കുറ്റാന്ന്യേഷണവുമായി  ഇവിടെയെത്തിയ മുംബൈ പോലീസ് സംഘത്തിലെ രണ്ടുപേർക്ക്‌ വെടി കൊണ്ടു ഗുരുതരാവസ്ഥയിൽ കിടക്കുന്നത് ഉദാഹരണം .... 
ഇതെല്ലാമായിരുന്നു,
ഓപ്പറേഷൻ സംഘത്തിന്റെ  മുൻപിലുള്ള പ്രധാന വെല്ലുവിളികൾ. 

#പക്ഷെ_ധീരനായ_നമ്മുടെ_എസ്_ഐ_പ്രജീഷിനും_സംഘത്തിനും_ഇതൊന്നും_ഓപ്പറേഷനിൽ_നിന്നു_പിന്മാറാനുള്ള #കാരണമായിരുന്നില്ല --

4ദിവസത്തെ യാത്ര ഉൾപ്പെടെ 12 ദിവസമായിരുന്നു ഓപ്പറേഷൻ.
ആദ്യ ഓപ്പറേഷനിൽ 2ആം പ്രതി ആലംഗീർ റഹ്മാൻ വലയിൽ, 
രാത്രി 11:30തോടെ വളരെ രഹസ്യമായി  പ്രതിയുടെ  ഒളിത്താവളം വളയുന്നു, 
ഓടി രക്ഷപെടാനും ഗ്രാമവാസികളെ അറിയിച്ചു പ്രത്യാക്രമണം നടത്താനുമുള്ള അയാളുടെ ശ്രമങ്ങൾ, അതി സാഹസികമായി തന്നെ നമ്മുടെ പോലീസ് അവസാനിപ്പിക്കുന്നു ... 
ചളിയിൽ കിടന്നുള്ള  മൽപ്പിടുത്തം വരെ   നടത്തേണ്ടി ന്നെങ്കിലും. 

പിന്നീട് 3ആം പ്രതിക്കുവേണ്ടിയുള്ള അന്ന്വേഷണം 
ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയായ ബംഗൂൺ എന്ന പ്രതേശത്തേക്ക് നീളുന്നു.... 
ഓപ്പറേഷനിൽ കുടുങ്ങിയ പ്രതി നൂലിയയിൽ പുഴയിൽ ചാടി രക്ഷപെട്ടു!! 
അതികം വൈകാതെ തന്നെമൂന്നാം പ്രതിയെ  വീഴ്ത്താനുള്ള വല പിഴവ് കൂടാതെ വിരിച്ചു  നമ്മുടെ നായകർ,
 രണ്ടാം പ്രതിയെയുമായി  കൊടുവള്ളിയിലെക്കു തിരിച്ചുവന്നു.

#മുഖ്യമന്ത്രിയിൽ #നിന്നും #സുതുത്യർഹ #സേവനത്തിനുള്ള_മെഡൽ #കരസ്തമാക്കിയ_നമ്മുടെ #സി_ഐ_ചന്ദ്രമോഹൻസാറിനു പിന്നാലെ കേരള പോലീസിന് 
കൊടുവള്ളിയിൽ നിന്നും മറ്റൊരു പൊൻ തൂവൽ കൂടി.

#ബിഗ്_സല്യൂട്ട്,  #എസ്_ഐ #കെ #പ്രജീഷ് #സർ,
   #എഎസ്ഐ #ശ്രീകുമാർ,
#സിവിൽ #പോലീസ് #ഓഫീസർ #അബ്ദുൽ #റഷീദ്,
#ഹോംഗാർഡ്_ഷാജി_ജോസഫ്
#ക്രൈം_സ്‌ക്വാഡ്_അംഗങ്ങളായ_എഎ_എസ്ഐ_രാജീവ്‌_ബാബു, #ഷിബിൽ #ജോസഫ്.

(കൊടുവള്ളി ആപ്പിൾ ബേക്കറി മാനേജിങ് പാർട്ണർ സമീർ ആപ്പിൾ ആണ് ലേഖകൻ )
Powered by Blogger.
]]>