03 August 2019

താമരശ്ശേരി സി.എച്ച് മാള്‍ ശിലാസ്ഥാപനം ഇന്ന് (ശനി)(വിഷൻ ന്യൂസ്‌ 03/08/2019)
(VISION NEWS 03 August 2019)



താമരശ്ശേരി: താമരശ്ശേരി സി.എച്ച് സെന്ററും പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയും സംയുക്തമായി നിര്‍മ്മിക്കുന്ന സി.എച്ച് മാളിന്റെ ശിലാസ്ഥാനകര്‍മ്മം ഇന്ന്  ആഗസ്ത് 03ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലുമണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപനം നിര്‍വ്വഹിക്കും. എം.പി അബ്ദുസ്സമദ് സമദാനി ലോഗോ പ്രകാശനം ചെയ്യും. വിശിഷ്ട വ്യക്തികളെ ഡോ.എം.കെ.മുനീര്‍ എം.എല്‍.എ ആദരിക്കും. എം.കെ.രാഘവന്‍ എം.പി, ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ്, സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍, മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, മുസ്്ലിംലീഗ് ജില്ലാ ജന.സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ ,യൂത്ത്ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. 
    വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍  സി.മോയിന്‍കുട്ടി, ജന.കണ്‍വീനര്‍ വി.എം ഉമ്മര്‍മാസ്റ്റര്‍, സ്വാഗതസംഘം ഭാരവാഹികളായ കെ.എം അഷ്റഫ് മാസ്റ്റര്‍, പി.ടി.ബാപ്പു, പി.പി ഹാഫിസുറഹ്മാന്‍, എന്‍.പി.അബ്ദുറസാഖ് മാസ്റ്റര്‍, പി.എ.റഷീദ് സൈന്‍, അഷ്റഫ് കോരങ്ങാട് എന്നിവര്‍ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only