Sunday, 4 August 2019

ഓമശ്ശേരി ബസ്റ്റാൻഡ് നവീകരണത്തിൽ അഴിമതി ആരോപണം(വിഷൻ ന്യൂസ്‌ 05/08/2019)
(വിഷൻ ന്യൂസ് Sunday, 4 August 2019)



 ഓമശ്ശേരി: ഓമശ്ശേരി പുതിയ ബസ്റ്റാൻഡ് നവീകരണത്തിൽ വീണ്ടും അഴിമതി ആരോപണവുമായി ഇടതുപക്ഷം. നവീകരണത്തിന്റെ  ഭാഗമായി നിലത്ത് കെട്ടിനിൽക്കുന്ന ചെളിവെള്ളത്തിൽ ആണ് കോൺക്രീറ്റ്  ഇടുന്നത് എന്നും അവധി ദിവസം കൂടുതൽ തൊഴിലാളികളെ  രംഗത്തിറക്കി പണി തീർക്കാനാണ് കരാറുകാർ ശ്രമിക്കുന്നതെന്നും ഇവർ ആരോപിച്ചു. 
 ഈ നടപടിയിൽ സംശയമുണ്ടെന്നും ആവശ്യത്തിന് സിമന്റ് കല്ലും ചേർക്കാതെയാണ്  കോൺക്രീറ്റ് ചെയ്യുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഉച്ചയോടെ പ്രതിപക്ഷാംഗമാണ് അസിസ്റ്റന്റ് എൻജിനീയറെ കാര്യങ്ങൾ ധരിപ്പിച്ചു  തുടർന്ന് അദ്ദേഹം ഉടൻ പ്രവർത്തി നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു, പക്ഷേ കരാറുകാരൻ പ്രവർത്തി നിർത്തിവെക്കാൻ കൂട്ടാക്കിയില്ലെന്നും ഒടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇടപെട്ടാണ് പ്രവർത്തി നിർത്തിച്ചത് എന്നും ഇവർ ആരോപിച്ചു. ഘട്ടങ്ങളിലായി നടക്കുന്ന ബസ്റ്റാൻഡ് നവീകരണത്തിൽ ആദ്യഘട്ടത്തിലും അഴിമതി ആരോപണം ഉയർന്നിരുന്നു. പണി പൂർത്തീകരിച്ച പലയിടത്തും വെള്ളം കെട്ടിനിൽക്കുന്നുമുണ്ട്,  പ്രതിപക്ഷം കുറ്റപ്പെടുത്തി
 നിലവിലെ പല ഫണ്ടുകളും വകമാറ്റി ആണ് ബസ്റ്റാൻഡ് നവീകരണത്തിന് തുക ഉണ്ടാക്കിയതെന്നും ബസ്റ്റാൻഡ് നവീകരണത്തിന് അഴിമതിയിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കടപ്പാട് : മാതൃഭൂമി

Post a Comment

Whatsapp Button works on Mobile Device only