Monday, 5 August 2019

അനുസ്മരണവും പ്രാർത്ഥനാ മജ്ലിസും(വിഷൻ ന്യൂസ്‌ 05/08/2019)
(വിഷൻ ന്യൂസ് Monday, 5 August 2019)



കൊടുവള്ളി : മത സാമൂഹിക സാംസ്കാരിക രാഷട്രീയ രംഗത്തെ നിറസാന്നിധ്യവും അഹ് ലുസ്സുന്നയുടെ മുന്നണിപ്പോരാളിയും ദീർഘകാലം മർകസിൻ്റെ ട്രഷററുമായിരുന്ന മർഹൂം ടി.കെ കുഞ്ഞഹമ്മദ് ഹാജി അധികാരിയുടെ പത്താമത് അനുസ്മരണവും പ്രാർത്ഥനാ മജ്ലിസും ആഗസ്ത് 9ന് വെള്ളിയാഴ്ച അസ്വർ നിസ്കാരാനന്തരം കൊടുവള്ളി മുനവ്വിറുൽ ഉലൂം മദ്രസയിൽ നടക്കും. സമസ്ത കേരള ജംഇയ്യതുൽ ഉലമാ സെക്രട്ടറി കാന്തപുരം എ. പി. മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ അനുസ്മരണ പ്രഭാഷണം നടത്തും. ഹുസൈൻ മുസ് ലിയാർ സൗത്ത് കൊടുവള്ളി, അഡ്വ. പി. ടി. എ റഹീം MLA, കാരാട്ട് റസാഖ് MLA, എ കെ സി മുഹമ്മദ് ഫൈസി, ഹുസൈൻ സഖാഫി മാർക്കറ്റ് മസ്ജിദ്, ടി. കെ അഹമ്മദ് കുട്ടി ഹാജി നടക്കാവ്, ടി. കെ മുഹമ്മദ് മാസ്റ്റർ, ശുകൂർ സഖാഫി വെണ്ണക്കോട് തുടങ്ങിയവർ സംബന്ധിക്കും.

Post a Comment

Whatsapp Button works on Mobile Device only