Tuesday, 6 August 2019

ഹിരോഷിമ ദിനത്തിൽ സഡാക്കോ പക്ഷികളുമായി യുദ്ധ വിരുദ്ധ റാലി നടത്തി(വിഷൻ ന്യൂസ്‌ 06/08/2019)
(വിഷൻ ന്യൂസ് Tuesday, 6 August 2019)




ഓമശ്ശേരി: ഓമശ്ശേരി വാദിഹുദാ ഇംഗ്ലീഷ് സ്കൂൾ, വാദിഹുദാ ഹൈസ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓമശ്ശേരിയിൽ  യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.  കൈകളിൽ സഡാക്കോ പക്ഷികളുമായി വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തു. 


സഡാക്കോ സസാക്കിയുടെ ഛായാ ചിത്രത്തിൽ ജെ. ആർ. സി കേഡറ്റ് കെ. ടി മിദ്‌ലാജ് പേപ്പർകൊക്കുകൾ കൊണ്ടുള്ള  ഹാരമണിയിച്ചു.  ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി. വി അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സുൽഫിക്കർ അമ്പലക്കണ്ടി അധ്യക്ഷം വഹിച്ചു. ദീപമോൾ ജോർജ്ജ്, അഷ്‌റഫ്‌ മാണിക്കോത്ത്, കെ. സി ഷാദുലി,കെ സഫിയ, ടി. കെ സിന്ധു,യു. പി സഫിയ, പി കെ സൗദ, ആർ. കെ രഞ്ജിനി, ഷിംല, എം രഞ്ജിനി, മുഹമ്മദ്‌ അബ്ദുൽ ബാസിത്ത്,ടി. അമീൻ  നേതൃത്വം നൽകി.

Post a Comment

Whatsapp Button works on Mobile Device only