06 August 2019

സമാധാനതിനായി യുദ്ധ വിരുദ്ധ റാലി(വിഷൻ ന്യൂസ്‌ 06/08/2019)
(VISION NEWS 06 August 2019)




ഓമശ്ശേരി:അലിൻതറ
ആണവ ചരിത്രത്തിലെ കറുത്ത അദ്ധ്യായം ഹിരോഷിമ ദിനത്തെ സ്മരിച്ചു കൊണ്ട് എ. ഐ. ഇ. സി ഇംഗ്ലീഷ് സ്കൂൾ  വിദ്യാർഥികൾ ആലിൻതറയിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. മുഖ്യാതിഥി ജംഷീദ് അലി മാസ്റ്റർ മക്കരപറമ്പ്
സമാധാന സന്ദേശം വിളിച്ചോതി വാനിലേക് വെള്ളരി പ്രാവുകളെ പറത്തി റാലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സലാഹ് ഹുദവി നേതൃത്വം വഹിച്ച റാലിയിൽ റംസീന, സഹല, ഖദീജ ഉമ്മുൽ ഖൈർ, റഫീഖ് അശ്അരി, മുഹമ്മദലി ഫൈസി, അൻവർ റബ്ബാനി, മിൻഹ ഹിമായ,ജുഹൈം, ഇന്ഷാ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു. ജൗഹർ റബ്ബാനി സ്വാഗതവും റബിയ്യതുൽ അദവിയ്യ നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only