06 August 2019

ഓമശ്ശേരി ടൗൺ മുസ്ലിം യൂത്ത് ലീഗ് മെമ്പേഴ്സ് മീറ്റ് സംഘടിപ്പിച്ചു(വിഷൻ ന്യൂസ്‌ 06/08/2019)
(VISION NEWS 06 August 2019)



ഓമശ്ശേരി :സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ  ഭാഗമായി ഓമശ്ശേരി ടൗൺ മുസ്ലിം യൂത്ത് ലീഗ് വിപുലമായ പ്രവർത്തക കൺവെൻഷൻ 05/08/2019 07:00 PM ന് ഓമശ്ശേരി 
ലീഗ് ഹൗസിൽ വച്ച് നടന്നു.





 അഷ്റഫ് എ.കെ  യുടെ അധ്യക്ഷതയിൽ ചേർന്ന മീറ്റിംഗിൽ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. 


യു.കെ അബു,  സൂപ്പർ അഹമ്മദ്കുട്ടി ഹാജി,  പി. വി അബ്ദുറഹ്മാൻ മാസ്റ്റർ, യു.കെ ഹുസൈൻ, പി. വി സാദിഖ്, സാജിദ് ഇ.കെ, ബഷീർ സി.കെ. സക്കീർ പുറായിൽ, കെ.കെ  ബഷീർ, യു.കെ ഇബ്രാഹിം,  യു.കെ ഉമ്മർ.എന്നിവർ സംസാരിച്ചു. പഞ്ചായത്ത് യൂത്ത്ലീഗ് നിരീക്ഷകൻ മാരായ സൈനുദ്ദീൻ,  മുനവ്വർ, സഹദ് എന്നിവർ പങ്കെടുത്തു. മൻസൂർ മേലേകണ്ടി സ്വാഗതവും, ജംഷീർ മേലാനിക്കുന്നത്തു നന്ദിയും  പറഞ്ഞു. 
 പുതിയ ബസ്റ്റാൻഡ് നവീകരണവുമായി ബന്ധപ്പെട്ട് കച്ചവടക്കാരെയും നാട്ടുകാരെയും ബുദ്ധിമുട്ടിക്കുന്ന രീതിയിൽ അനാവശ്യ തടസ്സങ്ങൾ ഉന്നയിച്ച ബസ്റ്റാൻഡ് നവീകരണ പ്രവർത്തി നിർത്തിവെപ്പിച്ച ഇടതുപക്ഷ നടപടിയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

യൂത്ത് ലീഗിന്റെ പുതിയ ഭാരവാഹികൾ. 

അഷ്റഫ് എ. കെ  (പ്രസിഡന്റ്)
 മൻസൂർ മേലെകണ്ടി ( ജനറൽ സെക്രട്ടറി)
 അബ്ദുറഹ്മാൻ സി. കെ( ട്രഷറർ)
 എന്നിവരെ തിരഞ്ഞെടുത്തു.

Post a comment

Whatsapp Button works on Mobile Device only