08 August 2019

സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമായി. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് അതി തീവ്രമഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്.(വിഷൻ ന്യൂസ്‌ 08/08/2019)
(VISION NEWS 08 August 2019)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 ഉരുള്‍പൊട്ടലിനും അപകടങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

 മറ്റ് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

•കനത്ത മഴയെ തുടര്‍ന്നുള്ള സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിര യോഗം വിളിച്ചു. റവന്യൂ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. 

• മഴ ശക്തമായതിനെ തുടര്‍ന്ന്  കേരളം ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി.
കോഴിക്കോട്​, മലപ്പുറം, കണ്ണൂർ, ഇടുക്കി, വയനാട്, കോട്ടയം, കാസർകോട്​, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ല കലക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

കോഴിക്കോട്:
അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 

 ഇരുവഴഞ്ഞിപ്പുഴ, ചാലിപ്പുഴ, ചാലിയാര്‍ എന്നിവ പലയിടത്തും കര കവിഞ്ഞു.

•മട്ടിക്കുന്നിൽ മലവെള്ളപാച്ചിലുണ്ടായതിനെ തുടർന്ന്​ മട്ടിക്കുന്ന്​പാലം വെള്ളത്തിൽ മുങ്ങി. ഉരുള്‍പൊട്ടല്‍ മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മലയോര മേഖലയിലേക്കുള്ള യാത്ര അത്യാവശ്യമല്ലെങ്കില്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

• താമരശ്ശേരി മേഖലയില്‍ വ്യാപകമായ നാശനഷ്ടം
മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി, ഓമശ്ശേരി പുതുപ്പാടി ഭാഗത്ത് മുപ്പത് വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ മുന്‍കരുതല്‍ ശക്തമാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

 മലപ്പുറം
നിലമ്പൂർ- കരുളായി മുണ്ടുക്കടവ്​ കോളനിയിൽ ഉരുൾപൊട്ടൽ

വെള്ളം കയറിയ നിലമ്പൂർ ടൗൺ
 
കരുളായി, ചുങ്കത്തറ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. മലവെള്ളപാച്ചിലുണ്ടായ ഭാഗങ്ങളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചു.

കണ്ണൂർ
കണ്ണൂര്‍ ജില്ലയിൽ ശക്തമായ മഴ തുടരുന്നു. 
അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. ആളപായമില്ല.
പുഴകളില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. ഇരിട്ടി പുഴ കരകവിഞ്ഞൊഴുകുകയാണ്.
മണിക്കടവില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി.
കൊട്ടിയൂർ - കരിമ്പിൻ കണ്ടത്തിലെ ഏഴ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
ചപ്പമല ഉരുൾപൊട്ടലിനെ തുടർന്ന് നീണ്ടു നോക്കി ടൗണിലെ കടകളിൽ വെള്ളം കയറി.
 കണിച്ചാർ ടൗണിൽ വെള്ളം കയറി.
മണ്ണിടിഞ്ഞ് പാൽച്ചുരം റോഡിൽ ഗതാഗതം നിലച്ചു.
മാനന്തവാടി- നിടുമ്പൊയിൽ  റോഡിലും മരങ്ങൾ വീണ് ഗതാഗത തടസ്സമുണ്ടായിട്ടുണ്ട്.

വയനാട്
മേപ്പാടി പുത്തുമലയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ പൂർണമായി തകർന്നു. 

_വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞ് വീണ് മരിച്ചു_
പാൽവെളിച്ചം ജി.എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കക്കേരി പുതിയൂർ കോളനി വാസികളെ മാറ്റിത്താമസിപ്പിച്ചു വയനാട് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. പനമരം 'മതോത്ത് പൊയിൽ കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തു(24) പ്രളയത്തെതുടർന്ന് വീട് ഒഴിയുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത്.

*വെള്ളമുണ്ട കോളനിയിൽ 20 കുടുംബങ്ങൾ ഒറ്റപ്പെട്ടു.

• 35 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

• പ്രളയത്തെ തുടർന്ന്​ കൽപ്പറ്റ മുണ്ടേരി ഭാഗത്ത്​ നിന്ന്​ നൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു. മേൽപ്പാടി പുത്തുമല ഭാഗത്ത്​ ഉരുൾപൊട്ടലുണ്ടായി.

• വൈത്തിരി ഭാഗത്തും ചുരത്തിലും പലയിടത്തായി മണ്ണിടിച്ചിലുണ്ടായി. മരങ്ങൾ കടപുഴകി വീണ്​ പലയിടത്തും ഗതാഗതം താറുമാറായി. വൈദ്യുതി ബന്ധവും വി​േഛദിക്കപ്പെട്ട നിലയിലാണ്​. 

*ട്രെയിൻ ഗതാഗതം താളം തെറ്റി*
സംസ്ഥാനത്തുണ്ടായ കനത്ത മഴയിൽ മരം വീണ് ട്രെയിൻ ഗതാഗതം താറുമാറായി. മിക്ക ട്രെയിനുകളും വൈകി ഓടുന്നു. മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകൾ റദ്ദ് ചെയ്തു.

കനത്ത മഴയിലും കാറ്റിലും മൂന്നിടത്താണ് മരം വീണ് തീവണ്ടിയാത്ര തടസപ്പെട്ടത്. ആലപ്പുഴക്കും എറണാകുളത്തിനിടയിൽ രണ്ടിടത്ത് മരം ട്രാക്കിലേക്ക് വീണു. 5 മണിക്കൂറിന് ശേഷമാണ് ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചത്. മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾ വൈകിയോടി. തിരുവനന്തപുരം ചിറയൻകീഴിൽ മാവേലി എക്സ്പ്രസിന് മുകളിൽ മരം വീണ് ലോക്കോ ഗ്ലാസ് തകർന്നു. മരത്തിന്റ ശിഖരം OHE ലൈനിൽ തട്ടി എന്‍ജിനിലേക്കുള്ള വൈദ്യുതി നിലച്ചു. തിരുവനന്തപുരം ,കൊല്ലം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം താറുമാറായി. അമൃത, കൊച്ചുവേളി എക്സ്പ്രസ്സുകൾ 3 മണിക്കൂർ വൈകിയോടി.Post a comment

Whatsapp Button works on Mobile Device only