08 August 2019

പൂനൂരില്‍ ഗതാഗത തടസ്സം,നെല്ലാംകണ്ടി വെള്ളം കേറി തുടങ്ങി(വിഷൻ ന്യൂസ്‌ 08/08/2019)
(VISION NEWS 08 August 2019)



പൂനൂര്‍: മരപ്പാലം തോട് നിറഞ്ഞ് വെള്ളം റോഡിലേക്ക് കയറിയതിനാല്‍ പൂനൂര്‍-കാന്തപുരം റൂട്ടില്‍ ഗതാഗത തടസ്സം നേരിടുന്നു.

താമരശ്ശേരി റോഡില്‍ അവേലം അങ്ങാടിയിലും വെള്ളം കയറിയതിനാല്‍  ബ്ലോക്കാണ്.

ദേശീയ പാതയിൽ നെല്ാംകണ്ടിയിൽ വെള്ളം കേറി തുടങ്ങി.10 മണിയോടെ ഗതാകതം നിലച്ചേക്കും.പതിനാറിലും പടനിലത്തും വെള്ളം കേറും.അതിനിടെ ചീടിക്കുഴിയിലെ മലവെള്ളപ്പാച്ചിലിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.രണ്ടു മണിക്കൂറിനകം ഈ മലവെള്ളം ഇരച്ചെത്തും.ഇതോടെ കഴിഞ്ഞ പ്രളയത്തിൽ വെള്ളം കേറിയ വീടുകളിൽ ഈ പ്രാവശ്യവും വെള്ളം കേറും എന്ന സ്ഥിതിയാണ്.

Post a comment

Whatsapp Button works on Mobile Device only