09 August 2019

ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കണം ; ജില്ലാ കലക്ടര്‍ (വിഷൻ ന്യൂസ്‌ 09/08/2019)
(VISION NEWS 09 August 2019)


കോഴിക്കോട് ജില്ലയിലെ നാല് താലൂക്കുകളിലായി 100 ലധികം ക്യാമ്പുകളില്‍ രണ്ടായിരത്തിലധികം കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ക്യാമ്പ് അടുത്ത ദിവസങ്ങളിലും തുടരും. 


ക്യാമ്പുകളിലേക്ക്  പായ (മാറ്റ്), പുതപ്പ്, ബിസ്‌കറ്റ്, റസ്‌ക്, കുടിവെള്ളം എന്നീ സാധനങ്ങള്‍ അത്യാവശ്യമായി ലഭിക്കേണ്ടതുണ്ട്.  ക്യാമ്പുകളുടെ ചാര്‍ജുള്ള വില്ലേജ് ഓഫീസറുമായി സംസാരിച്ച് ക്യാമ്പുകളില്‍ പുനരധിവസിപ്പിച്ച നമ്മുടെ സഹോദരങ്ങള്‍ക്ക്  ഇവ ലഭ്യമാക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അഭ്യര്‍ത്ഥിച്ചു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെയും ചാര്‍ജ് ഓഫീസര്‍മാരുടെയും വിശദവിവരങ്ങള്‍  താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ ലഭ്യമാണ്.

Post a comment

Whatsapp Button works on Mobile Device only