16 August 2019

പൂനൂർ പുഴയിലെ പ്രളയത്തിൻറ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്(വിഷൻ ന്യൂസ്‌ 16/08/2019)
(VISION NEWS 16 August 2019)



കൊടുവള്ളി : പൂനൂർ പുഴയിലെ അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് ഇന്നേക്ക് ഒരു വയസ്.കഴിഞ്ഞ ഓഗസ്റ്റ് 15 ന് രാത്രി പതിനൊന്ന് മണിയോടെ തുടങ്ങിയ കനത്ത മഴ അഞ്ജ്  മണികകൂറോളം നീണ്ട് നിന്നതോടെയാണ് പ്രളയം ആരംഭിച്ചത്.

ഇതിൻറ ഒരു ദിവസം മുമ്പേ തന്നെ കിണറുകൾ നിറഞ്ഞ് കവിഞ്ഞിരുന്നു.ഉരുൾ പൊട്ടലും മലവെള്ളപ്പാച്ചിലും പേമാരിയും കൂടി ചേർന്നപ്പോൾ പൂനൂർ പുഴ കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായത്.പുഴയുടെ സമീപ പ്രദേശങ്ങളിലുള്ള വീടുകളിലും അങ്ങാടികളിലെ കടകളിലും വ്യാപകമായി വെള്ളം കയറി.


അന്നത്തെ പ്രളയത്തോളം പ്രയാസമില്ലാതെ ഈ പ്രളയ കാലം കടന്ന് പോയതിൽ ആശ്വസിക്കുകയാണ് പൂനൂർ പുഴയുടെ സമീപവാസികൾ.



Post a comment

Whatsapp Button works on Mobile Device only