18 August 2019

അനന്തപുരിയുടെ സ്നേഹത്തിന് കോഴിക്കോടൻ ഹലുവ നൽകി കാരശ്ശേരി(വിഷൻ ന്യൂസ്‌ 18/08/2019)
(VISION NEWS 18 August 2019)



മുക്കം: പ്രളയത്തിൽ മുങ്ങിയ മലബാറിന് കൈത്താങ്ങായ അനന്തപുരിയുടെ സ്നേഹത്തിന് ഹൃദയം നൽകി കാരശ്ശേരി.

 കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പ്രളയബാധിതർക്കായി തിരുവനന്തപുരം കോർപറേഷൻ അയച്ച ഒരു ലോഡ് സാധനങ്ങൾ ഇറക്കി പോകുമ്പോൾ തിരുവനന്തപുരം മേയർ വി.കെ പ്രശാന്തിന് നൽകാൻ കോഴിക്കോടൻ സ്നേഹത്തിന്റെ പ്രതീകമായ കോഴിക്കോടൻ ഹൽവ കൊടുത്തയച്ചാണ് തങ്ങളുടെ നന്ദി കാരശ്ശേരിക്കാർ അറിയിച്ചത്. ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരത്തുനിന്നും മേയർ കൊടുത്തയച്ച സാധനങ്ങളുമായി ലോറി എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ വിനോദിന്റെ നേതൃത്വത്തിൽ നാട്ടുകാരും പഞ്ചായത്ത് അധികൃതരും അനന്തപുരിയുടെ കൈത്താങ്ങ് സന്തോഷത്തോടെ സ്വീകരിക്കുകയും മേയർക്ക് കാരശ്ശേരിയുടെ സ്നേഹോപഹാരമായി കോഴിക്കോടൻ ഹൽവ നൽകി യാത്രയക്കുകയുമായിരുന്നു. കൂടാതെ ഉദ്യമത്തിന് കൂട്ട് വന്ന മൂന്നുപേർക്കും ഉപഹാങ്ങളും നൽകി. ശരത് രാജ്, എം.എസ് അൻഷാദ്, ആഷർ, എന്നിവരാണ് സൗജന്യ സേവനവുമായി തിരുവനന്തപുരത്തു നിന്നും ദുരിതാശ്വാസ  സാധനങ്ങളുമായി കാരശ്ശേരിയിൽ എത്തിയത്. കോഴിക്കോടൻ ഹൽവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് സംഘത്തിന് കൈമാറി. സെക്രട്ടറി കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്ത് അംഗം സവാദ് ഇബ്രാഹിം, അസിസ്റ്റന്റ് സെക്രട്ടറി ജോഷി ജോസ്, ജീവനക്കാരായ റൈഗൺ മനീഷ്, ഷാജു, രജീഷ് പൂച്ചോത്തിയിൽ, കബീർ പാറശ്ശേരി, മനീഷ് കളത്തിങ്ങൽ, മൻസൂർ, മസൂദ്, മുജീബ് കാരശ്ശേരി സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only