16 August 2019

കവളപ്പാറ:-എട്ടു വയസുകാരന്റേതടക്കം മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി(വിഷൻ ന്യൂസ്‌ 16/08/2019)
(VISION NEWS 16 August 2019)



മലപ്പുറം:
ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന് ഒരു കുട്ടിയുടേതടക്കം മൂന്ന് മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തി. എട്ടു വയസുകാരനായ കിഷോറിന്റേതാണ് ഒരു മൃതദേഹം ,ഇതോട കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി, 23 പേരെ കണ്ടെത്താനുണ്ട്. വയനാട്ടിലെ പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ രാവിലെ പുനരാരംഭിച്ചു.

കാലാവസ്ഥ അനുകൂലമായതോടെ തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതമായിട്ടുണ്ട്. അതേസമയം പുത്തുമലയില്‍ തിരച്ചില്‍ നിര്‍ത്തില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു, മണ്ണിനടിയില്‍ നിരീക്ഷണം നടത്താന്‍ കഴിയുന്ന റഡാറിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തുമെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. ആദ്യം കവളപ്പാറയിലും പിന്നീട് പുത്തുമലയിലും ഈ സംവിധാനം ഉപയോഗിക്കും.

Post a comment

Whatsapp Button works on Mobile Device only