19 August 2019

സമീക്ഷ - കാരുണ്യം ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നു. ഭക്ഷണ - വസ്ത്ര കിറ്റുമായി ആദിവാസി മേഖലകളിലേക്ക്.(വിഷൻ ന്യൂസ്‌ 19/08/2019)
(VISION NEWS 19 August 2019)




 ഓമശ്ശേരി: പ്രളയം റിപ്പോർട്ട് ചെയ്ത ആദ്യ ദിവസം തുടങ്ങിയ സമീക്ഷ - കാരുണ്യം  പ്രവർത്തകരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാതൃകയാവുന്നു. രണ്ട് ടീമുകളായി പിരിഞ്ഞു കൊണ്ടാണ് ഈ കൂട്ടായ്മ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത്. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്തുന്നതിന് 25 ഓളം പേരടങ്ങുന്ന കർമ്മസേന പ്രവർത്തിക്കുമ്പോൾ ഭക്ഷണ വസ്ത്ര കിറ്റുകളും ആയി അർഹരിലേക്ക് ഇറങ്ങിച്ചെല്ലുന്നു രണ്ടാമത്തെ ടീം. ഇന്ന് വയനാട്ടിലെ പനമരം മീനങ്ങാടി ഭാഗങ്ങളിലെ ആദിവാസി കോളനികളിൽ സമ്പൂർണ്ണ അവശ്യവസ്തുക്കൾ അടങ്ങുന്ന ഭക്ഷണ കിറ്റും  വസ്ത്രങ്ങളും  ഈ കൂട്ടാ,യ്മ  വിതരണം ചെയ്യുകയുണ്ടായി.  ഷാലിക്ക്, നിധീഷ്, ശരീഫ്,  മുർഷിദ്,ജസ്‌വീർ,  ഇൻസമാം, ആഷിക്,  അഫ്സൽ,  ഷംസീർ പടയൻ തുടങ്ങിയവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only