Monday, 19 August 2019

മനുഷ്യ സ്നേഹ ദിനത്തിൽ വിഭിന്ന ശേഷിക്കാരോടൊപ്പം മിണ്ടിയും പറഞ്ഞും അൽ ഇർശാദ് സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ.(വിഷൻ ന്യൂസ്‌ 20/08/2019)
(വിഷൻ ന്യൂസ് Monday, 19 August 2019)



ഓമശ്ശേരി :  മനുഷ്യ സ്നേഹ ദിനം ജന്മനാ നമ്മുടെ മനസ്സിന്റെ അത്ര വളർച്ച ലഭിക്കാത്തതു കാരണം നമ്മോടൊപ്പം പഠിക്കാൻ കഴിയാത്തവരെ പോയിക്കാണാനും അവരോടൊപ്പം കളിക്കാനും ഇടപഴകാനുമുള്ള  അവസരം സ്കൂൾ അധികൃതർ നൽകിയപ്പോൾ തന്റെ കയ്യിലുള്ള മുഴുവൻ പോക്കറ്റ് മണിയും അവിടെ കൊടുക്കണേ സാറേ.. എന്നും പറഞ്ഞ് കൂടെ കൂടി പൂനൂർ ഹെൽത്ത് കെയർ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളിൽ വിഭിന്ന ശേഷിക്കാരോടൊപ്പം മിണ്ടിയും പറഞ്ഞും തെച്ചിയാട് അൽ ഇർശാദ് സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ. 


സമപ്രായക്കാരെ കണ്ടപ്പോൾ പാട്ടുപാടിയും കൂട്ട്കൂടിയും കുസൃതി കാട്ടിയും മനസ്സിലേക്ക്  അടുപ്പിക്കുകയായിരുന്നു അവർ. 


കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന റുക്‌സാനയും പ്രവാചക പ്രകീർത്തനം പാടി മനസ്സ് നിറച്ച നൂറുദ്ധീനും ബാദ്ഷായും സ്കൂൾ വിദ്യാർത്ഥികളുടെ ഹൃദയം കീഴടക്കി അവരിൽ ഒരാളായതു നിമിഷങ്ങൾ കൊണ്ടായിരുന്നു. 


നിറപുഞ്ചിരി അല്ലാതെ സമ്മാനിക്കാനില്ലാത്ത ഇവരെ കണ്ടപ്പോൾ ഞങ്ങൾ തമ്മിൽ എന്തു വിത്യാസമാണ് സാറേ ഉള്ളത് എന്ന വിദ്യാർത്ഥികളിൽ ഒരാൾ ചോദിച്ച ചോദ്യം മനസ്സിൽ വല്ലാതെ പതിഞ്ഞു. വിദ്യാർത്ഥികൾ നൽകിയ സ്നേഹ സമ്മാനങ്ങൾക്ക് തിരിച്ചു റുക്‌സാന നിർമിച്ച വലിയൊരു പൂച്ചെണ്ടു നല്കാനും അവർ മറന്നില്ല. സ്കൂൾ അഡ്മിനിസ്ട്രെറ്റർ ആയ മൻസൂർ അലി, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപകനായ മാജിദ് കൊടുവള്ളി, വിജയലത, ഷബീറ സുധീർ എന്നിവർ അനുഗമിച്ച പരിപാടിക്ക് സ്പെഷ്യൽ സ്കൂൾ ജനറൽ സെക്രട്ടറി ഫൈസൽ നേതൃത്വം നൽകി. വൈസ് പ്രസിഡണ്ടുമാരായ നാസർ സഖാഫി, ബഷീർ മാസ്റ്റർ എക്സിക്യൂട്ടീവ് അംഗമായ ഷഫീഖ് കാന്തപുരം എന്നിവർ പരിപാടിയിൽ സംമ്പന്ധിച്ചു. മാനേജർ അജ്നാസ് കോളിക്കൽ നന്ദി അറിയിച്ചു.

Post a Comment

Whatsapp Button works on Mobile Device only