30 August 2019

2019-20 സംസ്ഥാന അധ്യാപക അവാർഡ് കൊടുവള്ളി ശ്രീ.പി.രാമചന്ദ്രൻ (H.S.S.T ഇഗ്ലീഷ് G.H.S.Sപൂനൂർ)തിരഞ്ഞെടുക്കപ്പെട്ടു.(വിഷൻ ന്യൂസ്‌ 30/08/2019)
(VISION NEWS 30 August 2019)




കൊടുവള്ളി :സംസ്ഥാന അധ്യാപക അവാർഡിൽ ഈ വർഷം കൊടുവള്ളിക്കു തിളക്കം. GHSS പൂനൂർ ഇംഗ്ലീഷ് വിഭാഗം മേധാവി കൊടുവള്ളി പാലക്കുറ്റി സ്വദേശി പി രാമചന്ദ്രൻ ആണ് അവാർഡിന് അർഹനായത്.കൊടുവള്ളി മേഖലയിലെ  മികച്ചൊരു സാമൂഹ്യ പ്രവർത്തകനും കൂടിയാണ്  രാമചന്ദ്രൻ സർ. 

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തിൽ 14 ഉം  സെക്കന്റെറി വിഭാഗത്തിൽ 14 ഉം  ഹയർസെക്കന്റെറി വിഭാഗത്തിൽ 9 ഉം വൊക്കേഷണൽ ഹയർസെക്കന്റെറി വിഭാഗത്തിൽ 6 ഉം അധ്യാപകർക്കാണ്  2019 വർഷത്തെ അവാർഡ് ലഭിക്കുക. 

 പാഠ്യ- പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ച് വിദ്യാഭ്യാസമന്ത്രി അധ്യക്ഷനും പൊതു വിദ്യാഭ്യാസ സെക്രട്ടറി കൺവീനറും പൊതു വിദ്യാഭ്യാസ ഡയറക്ടർ അംഗവുമായ സമിതിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്. 


 പതിനായിരം രൂപയും പ്രശസ്തി പത്രവും,  ശില്പവും അടങ്ങുന്നതാണ് അവാർഡ്. ദേശീയ അധ്യാപകദിനമായ സപ്തംബർ അഞ്ചിന് തിരുവനന്തപുരത്തുവെച്ച് അവാർഡുകൾ വിതരണം ചെയ്യുന്നതാണ്.

Post a comment

Whatsapp Button works on Mobile Device only